സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളെ തിരിച്ചെടുത്തതിനെചൊല്ലി കോണ്‍ഗ്രസില്‍ വിവാദം; മണ്ഡലം പ്രസിഡണ്ടിനെതിരെ ഡിസിസി പ്രസിഡണ്ടിന് പരാതി
Sep 25, 2016, 12:39 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2016) സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളെ തിരിച്ചെടുത്തതിനെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെങ്കള പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ നിന്നും യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ നാസര്‍ കാട്ടുകൊച്ചിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാസറിനെ കഴിഞ്ഞ ദിവസം ഡിസിസി നേതൃത്വം തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നാണ് നാസറിനെ തിരിച്ചെടുത്തതെന്ന് കാണിച്ച് കോണ്‍ഗ്രസിന്റെ ചെങ്കള മണ്ഡലം പ്രസിഡണ്ട് പുരുഷോത്തമന്‍ നായര്‍ പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് നാസര്‍ കാട്ടുകൊച്ചിയുടേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടേയും കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
നടപടിയെടുത്തത് ഡിസിസിയാണെന്നും ഇപ്പോള്‍ ഡിസിസി തന്നെ നടപടി പിന്‍വലിച്ചിരിക്കുകയാണെന്നും ഇതില്‍ ആരോടും ക്ഷമാപണം നടത്തിയിട്ടില്ലെന്നുമാണ് നാസര്‍ കാട്ടുകൊച്ചി പറയുന്നത്. തന്നെ തിരിച്ചെടുക്കണമെന്ന് മണ്ഡലം പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും നാസര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഡിസിസിയുടെ തീരുമാനം അംഗീകരിക്കുകയാണെന്നും മണ്ഡലം പ്രസിഡണ്ടിന്റെ പ്രസ്താവനക്കെതിരെ ഡിസിസി പ്രസിഡണ്ടിന് പരാതി നല്‍കിയിട്ടുണ്ടെന്നും നാസര്‍ പറഞ്ഞു.
Keywords: Kerala, Kasaragod, Congress, suspension, Nellikatta, Election-2015, Candidates-2015, DCC, Nasar Kattukochi, Chengala.