ജോയിന്റ് ആര്‍ ടി ഓഫീസ് ആസ്ഥാനത്തിനുവേണ്ടി വടംവലി; വ്യാപാരിസംഘടനയിലും അസ്വാരസ്യം
Feb 18, 2018, 11:01 IST
കാഞ്ഞങ്ങാട്;(www.kasargodvartha.com 18/02/2018) ജോയിന്റ് ആര്‍ ടി ഓഫീസ് മലയോരത്ത് എവിടെ സ്ഥാപിക്കണമെന്നതിനെ ചൊല്ലി തര്‍ക്കം. വെള്ളരിക്കുണ്ട് താലൂക്കില്‍ അനുവദിച്ച ജോയിന്റ് ആര്‍.ടി. ഓഫീസിന്റെ ആസ്ഥാനം പരപ്പയിലാക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. അതേ സമയം വെള്ളരിക്കുണ്ടില്‍ വേണമെന്ന ആവശ്യത്തില്‍ മറുവിഭാഗവും പിടിമുറുക്കി. എന്തുവന്നാലും ജോയിന്റ് ആര്‍.ടി. ഓഫീസിന്റെ ആസ്ഥാനം പരപ്പയിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വെള്ളരിക്കുണ്ടിലെ സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ നേതാക്കള്‍.
കോടതി ഭീമനടിയിലും ബ്ലോക്ക് ഓഫീസിന്റെ ആസ്ഥാനം പരപ്പയിലുമാണ്. അതുകൊണ്ടുതന്നെ ഇനി അനുവദിക്കുന്ന സ്ഥാപനങ്ങള്‍ വെള്ളരിക്കുണ്ടില്‍ നിലനിര്‍ത്തുമെന്നാണ് വെള്ളരിക്കുണ്ട് നിവാസികള്‍ പറയുന്നത്. ജോയിന്റ് ആര്‍.ടി ഓഫീസിന്റെ ആസ്ഥാനം പരപ്പയിലാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് യോഗം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരപ്പ യൂണിറ്റ് പ്രസിഡണ്ട് തകിടിയേല്‍ സാബു ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന വിമര്‍ശനം സംഘടനക്കകത്തുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന വ്യാപാരികളുടെ യോഗത്തില്‍ സാബുവിനെതിരെ ചില അംഗങ്ങള്‍ രംഗത്തുവരികയും ചെയ്തു. സാബു വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയാണ്. പുലിയംകുളത്ത് സര്‍ക്കാരിന് നാലേക്കര്‍ ഭൂമിയുണ്ട്. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റും മറ്റ് നടപടികളും നടത്താമെന്ന് പരപ്പയിലെ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തം കെട്ടിടമായതോടെ ഒഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജോയിന്റ് ആര്‍.ടി ഓഫീസിനുവേണ്ടി താല്‍ക്കാലികമായി വിട്ടുകൊടുക്കാനും നാട്ടുകാര്‍ ഒരുക്കമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, RTO, Merchant-association, Court, vellarikund, controversy on RTO office in vellarikund