city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളെ കയറ്റാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം; തടയുമെന്ന് വി എസ് അനുകൂല ഓട്ടോതൊഴിലാളികള്‍

നീലേശ്വരം: (www.kasargodvartha.com 13/01/2017) വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളെ കയറ്റാന്‍ നീലേശ്വരം നഗരസഭ മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ജനുവരി 16 മുതല്‍ നീലേശ്വരത്ത് ബാഡ്്ജുള്ള ഓട്ടോറിക്ഷകള്‍ക്ക് ഏത് സ്റ്റാന്‍ഡിലും പാര്‍ക്ക് ചെയ്യാമെന്നാണ് തീരുമാനം. വി എസ് ഓട്ടോസ്റ്റാന്‍ഡിനെ അപ്രസക്തമാക്കുകയെന്ന ഗൂഡലക്ഷ്യമാണ് ഈ നീക്കത്തിനുപിന്നിലെന്ന് സംശയിക്കുന്നു.

നീലേശ്വരത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും പോലീസും നഗരസഭാ അധികൃതരും അടങ്ങിയ കോര്‍ഡിനേഷന്‍ കമ്മിറ്റി കൈക്കൊണ്ട ഈ തീരുമാനം അംഗീകരിക്കില്ലെന്നും പുറത്തുനിന്നും ഓട്ടോറിക്ഷകള്‍ വന്നാല്‍ തടയുമെന്നും വി എസ് അനുകൂല ഓട്ടോതൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി. അങ്ങനെ വന്നാല്‍ പ്രശ്‌നം സംഘര്‍ഷത്തിന് കാരണമാകും. ഒരു വര്‍ഷം മുമ്പും റൊട്ടേഷന്‍ സമ്പ്രദായമെന്ന രീതിയില്‍ ഇങ്ങനെയൊരു തീരുമാനമുണ്ടായിരുന്നുവെങ്കിലും അന്നും വി എസ് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ജനുവരി 16 മുതല്‍ റൊട്ടേഷന്‍ സമ്പ്രദായം കര്‍ശനമായി നടപ്പിലാക്കാനാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.

തിരക്കിട്ട് റൊട്ടേഷന്‍ സമ്പ്രദായം കൊണ്ടുവരുന്നതിനുപിന്നില്‍ സി പി എം ഔദ്യോഗികപക്ഷത്തിന്റെ ഗൂഡാലോചനയാണെന്നാണ് വി എസ് അനുകൂലികള്‍ കുറ്റപ്പെടുത്തുന്നത്. ഇതുവഴി പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തെ വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ കൊണ്ടുവരാനും വി എസ് ഗ്രൂപ്പില്‍ ഭിന്നതയുണ്ടാക്കാനും സാധിക്കുമെന്ന കണക്കുകൂട്ടലോടെയാണ് പുതിയ നീക്കങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. സി പി എമ്മിലെ ഔദ്യോഗിക വിഭാഗത്തിന് ഏറെ നാളായി തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വി എസ് ഓട്ടോസ്റ്റാന്‍ഡ് നീക്കാന്‍ പാര്‍ട്ടി നേതൃത്വം ഇതിനുമുമ്പ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. വി എസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയതിന് ഇവിടത്തെ മാവ് പോലും ഉണക്കിയ ശേഷം മുറിച്ചുമാറ്റിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. നീലേശ്വരം രാജാറോഡ് വികസനത്തിന്റെ പേരില്‍ വി എസ് ഓട്ടോ സ്റ്റാന്‍ഡ് ഇടിച്ചുനിരത്താനുള്ള നീക്കവും തകൃതിയാണ്. നീലേശ്വരം നഗരസഭാ ചെയര്‍മാനെ ഒഴിവാക്കി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനും ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനും അഭിവാദ്യമര്‍പ്പിച്ച് വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ ബോര്‍ഡ് വെച്ചത് നീലേശ്വരം നഗരസഭാ അധികൃതരെ ചൊടിപ്പിച്ചിരുന്നു.

വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളെ കയറ്റാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം; തടയുമെന്ന് വി എസ് അനുകൂല  ഓട്ടോതൊഴിലാളികള്‍

Keywords:  Kasaragod, Kerala, Neeleswaram, V.S Achuthanandan, CPM, Auto-rickshaw, Auto Driver, Municipality, Controversy on entry of Auto Rikshaws in V.S auto stand.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia