ബ്ലോക്ക്തല കേരളോത്സവത്തിലെ കബഡി മത്സരം വിവാദമാകുന്നു
Nov 4, 2017, 16:26 IST
ബേക്കല്‍: (www.kasargodvartha.com 04/11/2017) കേരളോത്സവത്തിലെ കബഡി മത്സരം വിവാദമാകുന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് തല കേരളോത്സവത്തിന്റെ ഭാഗമായി നടന്ന കബഡി മത്സരമാണ് വിവാദമാകുന്നത്. പഞ്ചായത്തില്‍ വിജയിച്ച ടീമം ബ്ലോക്ക് തല മത്സരത്തില്‍ പങ്കെടുക്കവെ ക്രമവിരുദ്ധമായി കളിക്കാന്‍ അനുവദിച്ചതായും നിലവിലുള്ള ചട്ടം ലംഘിച്ചതായുമാണ് പരാതി.
ഗ്രാമപഞ്ചായത്തുകളില്‍ കളിച്ച താരങ്ങള്‍ തന്നെയാകണം വിജയിച്ചാല്‍ ബ്ലോക്ക് തല മത്സരത്തിലും പങ്കെടുക്കേണ്ടത് എന്ന ചട്ടം മറി കടന്നു കൊണ്ടാണ് പള്ളിക്കര ഗ്രാമപഞ്ചായത്തിലെ താരങ്ങള്‍ ബ്ലോക്ക് മത്സരത്തില്‍ പങ്കെടുത്തത്. ഇത് ചട്ടലംഘനമാണെന്ന് വിലയിരുത്തപ്പെടുന്നു. അത് ശ്രദ്ധയില്‍പെട്ടതോടെയാണ് മത്സരം വിവാദമായത്.
വിജയിയായി പ്രഖ്യാപിച്ച ടീമിന് നല്‍കിയ അംഗീകാരം തിരിച്ചെടുക്കണമെന്ന് ആവശ്യം ഉയരുകയാണ്. ഇതു സമ്പന്ധിച്ച് കുതിരക്കോട് സംഘചേതനാ കലാകായിക കേന്ദ്രം ബ്ലോക്ക് പ്രസിഡണ്ട് എം ഗൗരിക്കുട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാന യുവജന ക്ഷേമ കൗണ്‍സിലില്‍ പരാതിപ്പെടുമെന്ന് ക്ലബ് ഭാരവാഹിയായ കൃഷ്ണ പ്രിയേഷ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bekal, Keralotsavam, Complaint, Festival, Kabaddi Team, Club, News, Controversy on block level Keralotsavam.