മണല്‍ കടത്തുമ്പോള്‍ പോലീസ് പിടികൂടിയ രണ്ട് ടോറസ് ലോറികള്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ടി ഒ ചെക്ക് പോസ്റ്റില്‍ പിടിച്ചു വെച്ച സംഭവം വിവാദമായി; ഒരു പ്രതി രക്ഷപ്പെട്ടു
Mar 18, 2017, 10:45 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.03.2017) പോലീസ് പിടികൂടിയ മണല്‍ കടത്തിയ രണ്ട് ടോറസ് ലോറികള്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചെക്ക് പോസ്റ്റില്‍ പിടിച്ചു വെച്ച സംഭവം വിവാദമാകുന്നു. ചന്തേര എ എസ് ഐ പി കെ മോഹനനും സംഘവും പിടികൂടിയ ടോറസ് മണല്‍ ലോറികളാണ് ചെറുവത്തൂര്‍ കൊവ്വലിലെ ആര്‍ ടി ഒ ചെക്ക് പോസ്റ്റില്‍ പിടിച്ചുവെച്ചത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിച്ചുവെച്ച ഒരു ലോറിയില്‍ നിന്നും പ്രതി രക്ഷപ്പെടുകയും ചെയ്തിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് അനധികൃതമായി കടത്തികൊണ്ടു പോകുകയായിരുന്ന കെ എല്‍ 13-5499, കെ എ 19 എ എ 4930 നമ്പര്‍ ടോറസ് ലോറികളാണ് ചെക്ക് പോസ്റ്റില്‍ പിടിച്ചുവെച്ചത്.
പോലീസ് പിടിച്ച മണല്‍ ലോറികള്‍ ആര്‍ ടി ഒ അധികൃതര്‍ തടഞ്ഞുവെക്കുകയോ പിടിച്ചുവെക്കുകയോ ചെയ്യരുതെന്നാണ് നിയമം. മണലിന്റെ അളവും തൂക്കവും രേഖപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞാണ് പോലീസ് പിടികൂടിയ ലോറികള്‍ ചെക്ക്‌പോസ്റ്റില്‍ തടഞ്ഞത്. പോലീസും ചെക്ക് പോസ്റ്റ് അധികൃതരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ഒരു ലോറിയില്‍ നിന്നും ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടത്.
ഇതേതുടര്‍ന്ന് പോലീസ് കെ എല്‍ 13-5499 നമ്പര്‍ ലോറി ചെക്ക് പോസ്റ്റില്‍ ഏല്‍പ്പിച്ച് പിടികൂടിയഒരു ലോറി മാത്രം ചന്തേര പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ആര്‍ ടി ഒ അധികൃതരുടെ നടപടിയെ സംബന്ധിച്ച് ചന്തേര പ്രിന്‍സിപ്പിള്‍ എസ് ഐ പി വി രാജന്‍ ഉന്നത് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ അഞ്ച് ടോറസ് ലോറികള്‍ മണല്‍ കടത്തുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു. അന്നൊന്നും ചെക്ക് പോസ്റ്റ് അധികൃതര്‍ മണലിന്റെ അളവും പറഞ്ഞ് വന്നില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവം വിവാദമായതോടെ ആര്‍ ടി ഒ അധികൃതര്‍ ക്ഷമാപണവുമായി രാവിലെ ചന്തേര സ്റ്റേഷനിലെത്തി. പുതുതായി ചുമതലയേറ്റ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പിഴവു പറ്റിയതാണെന്ന ക്ഷമാപണവുമായാണ് ആര്‍ ടി ഒ അധികൃതര്‍ പോലീസിലെത്തിയത്.
പിടിച്ചുവെച്ച ലോറി വിട്ട് നല്‍കിയില്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cheruvathur, Sand-export, Police, Check-post, Accuse, Torres lorry, Motor vehicle inspector, Driver, Report, Case, C ontroversy of capturing of sand's lorry.