ഭാരഹികളെ തെരഞ്ഞെടുത്തത് കൗണ്‍സിലമാര്‍ പിരിഞ്ഞുപോയതിനു ശേഷമാണെന്ന് ആക്ഷേപം
May 29, 2012, 14:06 IST
കാസര്‍കോട്: എം.എസ്.എഫ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തതിനെതിരെ സംസ്ഥാന പ്രസിഡന്റിന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരാതി നല്‍കി. ഭൂരിഭാഗം കൗണ്‍ിസലര്‍മാരും പിരിഞ്ഞുപോയതിനു ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നാണ് ആക്ഷേപം. രാവിലെ 10 മണിക്ക് ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തിയത് വൈകിട്ട് അഞ്ച്മണിയോടെയാണ്. അപ്പോഴേക്കും പകുതി കൗണ്‍സിലര്‍മാര്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ കൗണ്‍സിലര്‍മാരുടെ ലിസ്റ്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് ലഭിച്ചത് കൗണ്‍സില്‍ യോഗം നടക്കുന്ന ദിവസമാണ്. ഭരണഘടന പ്രകാരം ഏഴ് ദിവസം മുമ്പ് റിട്ടേണിംഗ് ഓഫീസര്‍ ഒപ്പിട്ട് കൗണ്‍സിലര്‍മാര്‍ക്ക് കത്തയക്കമെന്നാണ് നിയമം. ലീഗ് ജില്ലാ ജന. സെക്രട്ടറി മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ആരാഞ്ഞ് സമവായ പാനല്‍ റിട്ടേണിംഗ് ഓഫീസറുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ചില കൗണ്‍സിലര്‍മാരുടെ താല്‍പര്യപ്രകാരം റിട്ടേണിംഗ് ഓഫീസര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
എം.എസ്.എഫ് ജനറല്‍സെക്രട്ടറിയായിരുന്ന ശംസുദ്ദീന്‍ കിന്നിംഗാറിനെ കൂട്ടുപിടിച്ചാണ് റിട്ടേണിംഗ് ഓഫീസര്‍ സമവായ നിര്‍ദ്ദേശം തള്ളി തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടത്. കാസര്‍കോട് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കാസര്‍കോട് നഗരസഭ, ചെങ്കള പഞ്ചായത്ത്, ചെമ്മനാട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും യാതൊരു പ്രതിനിധ്യവും കമ്മിറ്റിയിലില്ല. പ്രധാന മണ്ഡലങ്ങളായ ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലെ പ്രധാന എം.എസ്.എഫ് പ്രവര്‍ത്തകരുടെ പിന്തുണയും പുതിയ കമ്മിറ്റിയിലില്ല. പ്രസിഡന്റും, സെക്രട്ടറിയും പ്രവര്‍ത്തകരുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പോലും സാധിക്കാത്തവരാണ്.
ജില്ലാ ലീഗ് കമ്മിറ്റിയോ യൂത്ത് ലീഗ് കമ്മിറ്റിയോ കൗണ്‍സിലുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്ത പുതിയ കമ്മിറ്റിയുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ പ്രയാസമാണെന്ന് സംസ്ഥാന നേതൃത്വത്തിന് അയച്ച പരാതിയില്‍ പറയുന്നു.
Keywords: MSF, Kasaragod, Committee Election