നഗരമധ്യത്തില്‍ വില്‍പന നടത്തിയ സ്ഥലത്തിന് അവകാശവാദവുമായി തറവാട്ടംഗം
Jul 29, 2017, 19:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.07.2017) കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ വില്‍പന നടത്തിയ കൈലാസ് തിയേറ്റര്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന് പുതിയ അവകാശവാദവുമായി തറവാട്ടംഗം രംഗത്ത് വന്നു. ഹൊസ്ദുര്‍ഗ് ഉച്ചിഷ്ട രക്തേശ്വരി ദേവസ്ഥാനത്തിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലമാണ് കൈലാസ് തിയേറ്റര്‍ സ്ഥാപിക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പാട്ടത്തിന് നല്‍കിയത്.
ഇത് വില്‍പന നടത്തിയപ്പോഴാണ് സ്ഥലത്തിന് തനിക്കും അവകാശമുണ്ടെന്നും തന്നെ വഞ്ചിച്ച് ചിലര്‍ പണം കൈക്കലാക്കിയെന്നും ആരോപിച്ച് കര്‍ണാടക ഉഡുപ്പിയിലെ അന്നപൂര്‍ണനിലയത്തില്‍ ജാരപ്പയുടെ മകന്‍ പ്രവീണ്‍കുമാറാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉച്ചിഷ്ട ദേവസ്ഥാനം പ്രസിഡന്റ് അറളായിയിലെ പി അച്ചു (74), സെക്രട്ടറി എച്ച് മാധവന്‍ (60), ട്രഷറര്‍ അശോക്കുമാര്‍ (49) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ആറുകോടി രൂപക്ക് സ്ഥലം വില്‍പന നടത്തിയെന്നാണ് ആധാരത്തിലുള്ളതത്രെ. ഇതില്‍ മൂന്നുകോടി രൂപ തിയേറ്റര്‍ ഉടമകള്‍ക്ക് നഷ്ട പരിഹാരമായി നല്‍കി. അവശേഷിക്കുന്ന തുകയ്ക്ക് ക്ഷേത്രത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തി നവീകരിച്ചു. ബാക്കിയുള്ള തുക ക്ഷേത്രം ഭാരവാഹികള്‍ തന്നിഷ്ടപ്രകാരം ചെലവഴിക്കുന്നുവെന്നാണ് പ്രവീണ്‍കുമാറിന്റെ വാദം.
തറവാട്ടംഗമായ തനിക്ക് ഉള്‍പെടെ ഈ സ്വത്തില്‍ അവകാശമുള്ളതിനാല്‍ തനിക്കും അര്‍ഹമായ തുക നല്‍കണമെന്നാണ് പ്രവീണിന്റെ വാദം. ഇതോടെ ഒരു കാലത്ത് കാഞ്ഞങ്ങാടിന്റെ അഭിമാനമായിരുന്ന കൈലാസ് തിയേറ്റര്‍ സ്ഥിതിചെയ്തിരുന്ന സ്ഥലം മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Complaint, Police, Kasaragod, Sale, Theater, Cheating.