city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഭാരവാഹി തെരഞ്ഞെടുപ്പ്; മണ്ഡലം വൈസ് പ്രസിഡണ്ടിന്റെ രാജി വിവാദത്തില്‍


തൃക്കരിപ്പൂര്‍:: (www.kasargodvartha.com 20.01.2017) മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചിരുന്ന ആള്‍ ഉടന്‍ തന്നെ രാജി വെക്കുകയും ചെയ്തു. പി വി മുഹമ്മദ് അസ് ലമാണ് സ്ഥാനം ഏറ്റെടുത്ത ഉടന്‍ തന്നെ രാജി വെച്ചൊഴിഞ്ഞത്.

മുഖ്യ ഭാരവാഹിത്വത്തിലേക്ക് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടവര്‍ മാറി നില്‍ക്കണമെന്നാണ് ലീഗിന്റെ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശം. ഇത് മറി കടന്നാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നതാണെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.

തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ടായി വി കെ പി ഹമീദലിയും സെക്രട്ടറിയായി വി കെ ബാവയും മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതാണ് ലീഗിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി വൈസ് പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, കെ എം ശംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തൃക്കരിപ്പൂര്‍ മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്.

ഭാരവാഹിത്വത്തിനായി മത്സരം നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ജില്ലാ നേതൃത്വം ഇടപെട്ടാണ് ഭാരവാഹികളുടെ പേര് നിര്‍ദേശിച്ചതെന്ന് പറയുന്നു. ജില്ലയിലെ ചില വാര്‍ഡുകളിലും പഞ്ചായത്തുകളിലും നടന്ന ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരുടെ രാജിയില്‍ കലാശിച്ചിരുന്നില്ല. പഞ്ചായത്ത് തലങ്ങളിലും കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലും നിര്‍ദേശങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും തൃക്കരിപ്പൂരില്‍ ഇത് അട്ടി മറിക്കുകയായിരുന്നുവെന്നും അസംതൃപ്ത വിഭാഗം കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഭാരവാഹി തെരഞ്ഞെടുപ്പ്; മണ്ഡലം വൈസ് പ്രസിഡണ്ടിന്റെ രാജി വിവാദത്തില്‍

തുടര്‍ച്ചയായി മൂന്ന് തവണ ഏതെങ്കിലും ഘടകങ്ങളില്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വീണ്ടും അതേ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അര്‍ഹത ഉണ്ടാകില്ലെന്നും ഒരു ഘടകത്തിലും ഇത്തരത്തില്‍ ഒരാള്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നില്ലെന്ന് ബന്ധപ്പെട്ട സമിതികള്‍ ഉറപ്പ് വരുത്തണമെന്നും സംഘടനാ തലത്തിലോ ഭരണ തലത്തിലോ ഒരേ സമയം ഒന്നിലധികം സ്ഥാനം വഹിക്കാന്‍ പാടില്ലെന്ന നിബന്ധനയും കര്‍ശനമായി നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഭാരവാഹി തെരഞ്ഞടുപ്പ് അട്ടി മറിച്ചതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനുളള ഒരുക്കത്തിലാണ് ലീഗിലെ ഒരു വിഭാഗം.

Keywords: Kasaragod, Trikaripur, Muslim-League, President, Secretary, Panchayath, Complaint, Vice President, Resigned, Controversy in IUML Mandalam Election.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia