അകാലത്തില്‍ പൊലിഞ്ഞ അനയ്‌മോന്റെ ചികിത്സക്ക് പിരിച്ച തുകയെ ചൊല്ലി മലയോരത്ത് വിവാദം
May 31, 2017, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/05/2017) അകാലത്തില്‍ പൊലിഞ്ഞുപോയ അനയ്‌മോന്റെ ചികിത്സയ്ക്കായി രൂപീകരിച്ച സമിതി പിരിച്ചെടുത്ത തുകയെച്ചൊല്ലി മലയോരത്ത് വിവാദം. സെപ്തംബര്‍ 30 ന് രാത്രിയാണ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായ പടിമരുതിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സതീശന്റെയും ലതികയുടെയും മകന്‍ അനയ് മോന്‍ മരണപ്പെട്ടത്. കുട്ടി മരിച്ചിട്ട് ഒമ്പത് മാസമായിട്ടും ചികിത്സയ്ക്കായി പിരിച്ചെടുത്തതില്‍ മിച്ചം വന്ന ലക്ഷക്കണക്കിന് തുക ഒടയംചാല്‍ ഐ ഒ ബി ബാങ്കിലാണുള്ളത്.
ഈ പണം എന്തു ചെയ്യണമെന്ന് ഇതു വരെയും ചികിത്സാ കമ്മിറ്റി തീരുമാനമെടുത്തിട്ടില്ല. ഇതിനു ശേഷം യോഗം പോലും വിളിച്ച് ചേര്‍ത്തിട്ടുമില്ല. ഇതിനിടയിലാണ് മിച്ചം വന്ന തുകയെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്. ബാങ്കിലുള്ള 25 ലക്ഷത്തോളം രൂപ ഉപയോഗിച്ച് ട്രസ്റ്റ് രൂപീകരിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. എന്നാല്‍ ഇതിനെ എതിര്‍ത്തു കൊണ്ട് മറ്റൊരു വിഭാഗം രംഗത്ത് വന്നു.
അനയ്‌മോന്റെ പേരില്‍ രൂപീകരിച്ച സഹായ സമിതി പിരിച്ചെടുത്ത തുക ഉപയോഗിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കാഞ്ഞങ്ങാട്ടോ മലയോര മേഖലയിലോ ഐ സി യു സംവിധാനത്തോടു കൂടിയ ആംബുലന്‍സ് ഇപ്പോള്‍ നിലവില്‍ ഇല്ല. അതിനാല്‍ ഈ തുക ഉപയോഗിച്ച് അനയ് മോന്റെ പേരില്‍ ഒരു ഐ സി യു ആംബുലന്‍സ് വാങ്ങി മിതമായ നിരക്കില്‍ സര്‍വീസ് നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇതില്‍ അനയ് മോന്റെ പിതാവ് സതീശനെ ഡ്രൈവറായി നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം ചികിത്സാ കമ്മിറ്റി രൂപീകരിക്കുന്നതിനു മുമ്പ് വീടും പറമ്പും പണയപ്പെടുത്തിയും വായ്പ എടുത്തും കടം വാങ്ങിയും അനയ് മോന്റെ ചികിത്സയ്ക്കായി സതീശന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചിരുന്നു.
ഈ തുക നല്‍കണമെന്നാവശ്യപ്പെട്ട് ചികിത്സാ ധനസഹായ കമ്മിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതിന് യാതൊരു വിധ മറുപടിയും സമിതി നല്‍കിയില്ല. ഇതിനിടയില്‍ തര്‍ക്കം രൂക്ഷമായതോടെ സമിതിയിലെ ഒരു എക്‌സിക്യൂട്ടിവ് അംഗം രാജിക്കത്ത് നല്‍കിയിട്ടുണ്ട്.
Related News:
നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ത്ഥനയ്ക്കിടെ അനയ് മോന്‍ വേദനയുടെ ലോകത്ത്‌നിന്നും യാത്രയായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Child, Death, Committee, Meeting, Cash, Family, Kasaragod, Anay Mon.