മൊഗ്രാല്‍പുത്തൂരില്‍ കടകള്‍ കത്തി നശിച്ചതില്‍ ദുരൂഹത
Jan 20, 2016, 11:30 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 20.01.2016) മൊഗ്രാല്‍പുത്തൂര്‍ കടവത്ത് രണ്ട് കടകള്‍ കത്തി നശിച്ചതില്‍ ദുരൂഹത. തീവെച്ചതാണെന്നാണ് സംശയം. സംഭവത്തില്‍ കാസര്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.
കടവത്ത് ദേശീയ പാതയിലെ കസബ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മടാലയിലെ കൃഷ്ണന്റെ ലുലു ടൈലറിംഗ് ഷോപ്പും മാലിംഗ ഷെട്ടിയുടെ പലചരക്ക് കടയുമാണ് കത്തി നശിച്ചത്. ഷാഫി ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. ടൈലറിംഗ് ഷോപ്പിലെ രണ്ടു തയ്യല്‍ മെഷീനുകള്‍, കടയിലുണ്ടായിരുന്ന സാരികള്‍, പാന്റ്‌സുകള്‍, ചൂരിദാര്‍, മറ്റു തുണിത്തരങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു.

മാലിംഗ ഷെട്ടിയുടെ പലചരക്ക് കടക്ക് മുന്നിലെ പച്ചക്കറി കടക്കാണ് തീവെച്ചത്. ടൈലറിംഗ് ഷോപ്പിനകത്തേക്ക് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീയിട്ടതാണെന്നാണ് സംശയം. ഇതിനു സമീപം തന്നെയാണ് കെട്ടിട ഉടമ ഷാഫി ഹാജി താമസിക്കുന്നത്. വിവരമറിഞ്ഞ് ഷാഫി ഹാജിയും നാട്ടുകാരും എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കടക്കുള്ളിലെ മെഷീനുകളും തുണിത്തരങ്ങളും കത്തിച്ചാമ്പലായിരുന്നു.
Keywords: Mogral puthur, Shop, Kadavath, Fire, Kasaragod, Kasab Complex, National highway.