city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമ്മേളനം അവസാനിച്ചിട്ടും ഉള്‍പോര് അവസാനിക്കാതെ ബേഡകം

ബേഡകം: (www.kasargodvartha.com 11.12.2017) വിഭാഗീയതയുടെ കരിനിഴലല്‍ പടര്‍ത്തിയാണ് ബേഡകം ഏരിയയിലെ മുഴുവന്‍ ലോക്കല്‍ സമ്മേളനങ്ങളും കടന്നു പോയത്. പാര്‍ട്ടി പ്രതിനിധികള്‍ക്കിടയില്‍ പുരുഷ വേഷം ധരിച്ച മന്ഥരമാരുടെ കുടില ചിന്തകള്‍ വിജയിച്ചപ്പോള്‍ സഖാക്കള്‍ക്ക് പരസ്പര വിശ്വാസം പോരാതെ ഒന്നൊഴിയാതെ ബാലറ്റെടുത്ത ലോക്കലുകളായിരുന്നു ബേഡകം ഏരിയ. ഏരിയാ സമ്മേളനത്തിലേക്കും അതു പടര്‍ന്നു. എന്നാല്‍ തഴമ്പുള്ള എം. അനന്തനെ പാട്ടിലാക്കാന്‍ അവര്‍ക്കു കഴിയാതെ വന്നപ്പോള്‍ സി. ബാലന്‍ ബേഡകം ഏരിയ സെക്രട്ടറിയായി ബദലില്ലാതെ മൂന്നാമതായും തെരെഞ്ഞെടുക്കപ്പെട്ടു.

എം. അനന്തന്റെ ഉയര്‍ന്ന കമ്മ്യൂണിസ്റ്റ് ബോധം ഒന്നു കൊണ്ടു മാത്രമാണ് പാര്‍ട്ടി അനുവദിക്കുന്നുവെങ്കിലും പരമാവധി അകറ്റി നിര്‍ത്തുന്ന തെരെഞ്ഞെടുപ്പെന്ന ദുര്‍ഭൂതമൊഴിഞ്ഞു കിട്ടിയത്. നേരത്തെ നിശ്ചയിച്ചതുപ്രകാരം പ്രതിനിധികള്‍ എം. അനന്തന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചുവെങ്കിലും മത്സരമുണ്ടെന്ന് ബോധ്യമായതോടെ അനന്തന്‍ സ്നേഹപൂര്‍വ്വം പിന്മാറുകയായിരുന്നു. എന്നിട്ടു പോലും ഏരിയാ കമ്മറ്റിയിലേക്കും, ജില്ലാ പ്രതിനിധികളെ നിശ്ചയിക്കുന്ന കാര്യത്തിലും കടുത്ത വിഭാഗീയ നിലനിന്നു.

ടി. അപ്പ, ഇ. പത്മാവതി തുടങ്ങിയവര്‍ ഏരിയാ കമ്മിറ്റിയില്‍ നിന്നും മാറി നിന്നതോടെ വന്ന ഒഴിവിലേക്ക് ബീബുംങ്കാലിലെ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുമായ ബി.സി പ്രകാശനെ ഉള്‍പ്പെടുത്തേണ്ടുന്നതിനു പകരം ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡണ്ടാണ് പുതിയ ഒഴിവിലേക്ക് കടന്നു വന്നത്. പ്രകാശന്റെ രാഷ്ട്രീയ പാരമ്പര്യം വര്‍ത്തമാന ചരിത്രമെടുത്തു നോക്കിയാല്‍ ബ്ലോക്ക് പ്രസിഡണ്ടിനോടൊപ്പം വെക്കാനുള്ളതല്ല. നാലു മാസം മുമ്പു മാത്രം പ്രസിഡണ്ടായി അവരോധിക്കപ്പെട്ട ബേത്തൂര്‍പ്പാറ ലോക്കലിലെ കെ. സുധീഷ് കൊള്ളാത്തതു കൊണ്ടല്ല, പക്ഷെ ഉപ്പോളമെത്തുമോ ഉപ്പിലിട്ടത് എന്ന പഴമൊഴി അനുസ്മരിച്ചുപോകും പ്രകാശന്റെ കാര്യത്തില്‍. കടുത്ത വിഭാഗീയതയുടേയും സ്വാധീനത്തിന്റെയും ഫലമായായിരുന്നിരിക്കണം ഈ മറിമായം. ഇവിടെ മന്ഥരയുടെ തന്ത്രം വെന്നിക്കൊടി നാട്ടിയപ്പോള്‍ പ്രതിനിധികള്‍ പ്രതിഷേധമുയര്‍ത്തി. അവര്‍ ബി.സി. പ്രകാശന്റെ പേര് ഏരിയാ കമ്മിറ്റിയിലേക്ക് നിര്‍ദേശിച്ചു. തെരെഞ്ഞെടുപ്പ് ഉറപ്പായി. ബി.സി. പ്രകാശനും മറ്റൊരു അനന്തനായി മാറി. പ്രതിനിധികളുടെ നിര്‍ദേശത്തില്‍ നിന്നും പിന്‍തിരിഞ്ഞതിനാല്‍ തെരെഞ്ഞെടുപ്പ് ഒഴിവായി.

വിഭാഗീയതയുടെ ആഴമളക്കാന്‍ ഇനിയുമുണ്ട് നിമിത്തങ്ങള്‍. ജില്ലാ സമ്മേളന പ്രതിനിധികളുടെ പാനലില്‍ വനിതകളുടെ പട്ടികയില്‍ യോഗ്യയായത് കൃപാജ്യോതിയാണ്.  പഞ്ചായത്ത് അംഗം എന്ന നിലയിലാണ് സേവനം എന്നതൊഴിച്ചാല്‍ കൃപ കുണ്ടംകുഴി ലോക്കല്‍ കമ്മറ്റി അംഗമായത് കഴിഞ്ഞ സമ്മേളനത്തില്‍ മാത്രമാണ്. തഴക്കവും പ്രവര്‍ത്തന പാരമ്പര്യവും എന്നതിലുപരി കര്‍ഷക തൊഴിലാളി ജില്ലാ ഭാരവാഹി കെ. രമണി, എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം മീര, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണും, എന്‍,ആര്‍.ഇ.ജിയുടെ ജില്ലാ തല പ്രവര്‍ത്തകയുമായ കെ. രാഗിണി തുടങ്ങി യോഗ്യതക്കു പഞ്ഞമില്ലാത്തവര്‍ എത്രയോ പേരെ മാറ്റി നിര്‍ത്തിയാണ് കൃപാ ജ്യോതി ജില്ലാ സമ്മേളന പ്രതിനിധിയായി വാഴ്ത്തപ്പെട്ടത്. ജനം മുറുമുറുക്കുകയാണ്. വിഭാഗീയതയുടെ ദുര്‍ഭൂതം ഏരിയ വിട്ടു പോയിട്ടില്ലെ?

മന്ഥരയെ കൊട്ടാരത്തില്‍ നിന്നും കല്ലെറിഞ്ഞോടിച്ചതു പോലെ സാധിക്കണം സി.ബാലന് ബേഡകം ഏരിയക്കകത്തു നിന്നും വിഭാഗീയതയെ ഓടിക്കാന്‍. സമ്മേളനം കഴിഞ്ഞിട്ടും പാര്‍ട്ടിക്കുള്ളില്‍ പൊട്ടലും ചീറ്റലും അവസാനിച്ചിട്ടില്ല.

റിപ്പോർട്ട് : പ്രതിഭാരാജന്‍

സമ്മേളനം അവസാനിച്ചിട്ടും ഉള്‍പോര് അവസാനിക്കാതെ ബേഡകം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bedakam, Prathibha-Rajan, Controversy continues in Bedakam CPM

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia