city-gold-ad-for-blogger

മണല്‍ വാര്‍ത്തയുടേ പേരില്‍ യുവാവിന് കണ്‍ട്രോള്‍ റൂം പോലീസിന്റെ ഭീഷണി; മൊബൈലും പരിശോധിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 22.09.2014) കാസര്‍കോട് വാര്‍ത്തയില്‍ മണല്‍കടത്തുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തയുടെ പേരില്‍ കീഴൂരിലെ സാമൂഹ്യപ്രവര്‍ത്തകനായ യുവാവിന് കണ്‍ട്രോള്‍ റൂം പോലീസിന്റെ വക ഭീഷണി. യുവാവിനെ തടഞ്ഞ് മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തു.

മണല്‍ മാഫിയയുടെ നിര്‍ദേശപ്രകാരമാണ് യുവാവിനെ പോലീസ് തടഞ്ഞ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതെന്നാണ് വിവിരം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മണല്‍കടത്തുമായി ബന്ധപ്പെട്ട വിവരങ്ങല്‍ നല്‍കുന്നത് നീയല്ലേ എന്നു ചോദിച്ചാണ് യുവാവിനെ തടഞ്ഞുനിര്‍ത്തി കീഴൂരിലെ കണ്‍ട്രോള്‍ റൂം പോലീസുകാര്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണിക്ക് ഇരയായ യുവാവ് എസ്.പിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞദിവസമാണ് ഇ-മണല്‍ വിതരണത്തിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ചുള്ള വാര്‍ത്ത കാസര്‍കോട് വാര്‍ത്ത പുറത്തുവിട്ടത്. ജില്ലയിലെ പല പോര്‍ട്ട്, പുഴ കടവുകളിലും നടക്കുന്ന ഇ-മണല്‍ വിതരണതട്ടിപ്പ് സംബന്ധിച്ചുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് മണല്‍മാഫിയാ സംഘവും ഇതിന് ഒത്താശചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരും നിരപരാധികളായ  സാമൂഹ്യപ്രവര്‍ത്തകരേയും മറ്റും ഇതിന്റെ പേരില്‍ പീഡിപ്പിക്കുന്നത്.

കീഴൂരിലെ അനധികൃത മണല്‍കടത്തുമായി ബന്ധപ്പെട്ട് വിജിലന്‍സിനടക്കം നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടവുകളിലെ സൂപ്പര്‍വൈസര്‍മാരെ സ്വാധീനിച്ചാണ് മണല്‍കടത്ത് ഇപ്പോള്‍ പ്രധാനമായും നടത്തുന്നത്. ഒരാളുടെ പേരില്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ പാസിന്റെ നിരവധി പ്രിന്റെടുത്ത് മണല്‍മാഫിയ മണല്‍കടത്ത് നടത്തുന്നതായാണ് പരാതി. കുമ്പള ആരിക്കാടി കടവില്‍ നടക്കുന്ന ഇ-മണല്‍ വിതരണതട്ടിപ്പിനെകുറിച്ച് രഹസ്യാന്വേഷണ വിഭാഗവും നേരത്തെ എസ്.പിക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലും വന്‍ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാറിന് ലഭിക്കേണ്ട ലക്ഷകണക്കിന് രൂപയുടെ വരുമാനമാണ് മണല്‍മാഫിയയുടെ പ്രവര്‍ത്തനംമൂലം ഇല്ലാതാകുന്നത്.
മണല്‍ വാര്‍ത്തയുടേ പേരില്‍ യുവാവിന് കണ്‍ട്രോള്‍ റൂം പോലീസിന്റെ ഭീഷണി; മൊബൈലും പരിശോധിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia