Generosity | മകളുടെ വിവാഹപന്തലിൽ വയനാടിന് ഒരു ലക്ഷം
വ്യാപക പ്രശംസ നേടി സാമൂഹിക പ്രവർത്തനം
കാസർകോട്: (KasargodVartha) ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ എം.എസ്. ഹമീദ്, മകളുടെ വിവാഹത്തിൽ വച്ച് നടത്തിയ സാമൂഹിക പ്രവർത്തനം വ്യാപക പ്രശംസ നേടി.
തന്റെ മകൾ ഫാത്തിമത്ത് തന്സിയുടെ വിവാഹത്തിൽ വച്ച് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്ത വയനാട് പുനരധിവാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ടാണ് ഹമീദ് മാതൃകയായത്. സന്തോഷത്തിന്റെ അവസരങ്ങളിൽ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുന്നതിൻ്റെ മികച്ച ഉദാഹരണമാണ് ഹമീദിന്റെ പ്രവർത്തനം. വരൻ ഷംസാദും നികാഹ് വേദിയിൽ വെച്ചു ഒരു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയിട്ടുണ്ട്.
ഈ സാമൂഹിക പ്രതിബദ്ധതയെ മുസ്ലിം ലീഗ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, സി ടി അഹ്മദ് അലി, എ അബ്ദുറഹ്മാൻ, മുനീർ ഹാജി, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എ കെ എം അഷ്‌റഫ് എംഎൽഎ, കുഞ്ഞമ്പു എംഎൽഎ, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കരീം ചേലേരി, ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസൽ, കെ. നീലകണ്ഠൻ, എംസി പ്രഭാകരൻ, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സഹദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാസറഗോഡ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, മണ്ഡലം ജനറൽ സെക്രട്ടറി ടി എം ഇഖ്‌ബാൽ, പാദൂർ ഷാനവാസ്, കെ.എം.സി സി ദുബൈ കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടീ.ആർ ഹനീഫ്, കെ. എം സി.സി നേതാക്കളായ റഷീദ് ഹാജി കല്ലിങ്കാൽ, ഷാഫി മാർപ്പനടുക്കം, അബ്ദുല്ല ബെളിഞ്ച, ലീഗ് നേതാക്കളായ ഹാരിസ് ബെദിര, അബ്ദുല്ല ചാലക്കര, എം എസ് മൊയ്തീൻ, എ കെ മുഹമ്മദ് ചെടേക്കാൽ, ലത്തീഫ് പയ്യന്നൂർ, നാസർ മൊഗ്രാൽ, ഹനീഫ് മരവയൽ, അബ്ദുല്ല കുഞ്ഞി കീഴൂർ, അൻവർ കോളിയടുക്കം, അബൂബക്കർ കടാങ്കോട്, അലി തങ്ങൾ കുമ്പോൽ, ഫസൽ തങ്ങൾ കുന്നുങ്കൈ, അബ്ദുസ്സലാം ദാരിമി ആലമ്പാടി, ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അഷറഫ് തങ്ങൾ ആദൂർ, നൂരിഷ തങ്ങൾ ബദിയടുക്ക, ബഹ്‌റൈൻ കെ എം സി സി നേതാവ് സലിം തളങ്കര, അബ്ദുല്ല ആറങ്ങാടി, അൻവർ ഓസോൺ, കെ ബി മുഹമ്മദ് കുഞ്ഞി, മജീദ് തെരുവത്ത്, ഹംസ മധൂർ, സോമശേഖര എൻമകജെ, മാഹിൻ കേളോട്ട് തുടങ്ങിയവർ അഭിനന്ദിച്ചു.
വയനാട് ദുരന്തത്തിൽ കുടുംബം നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകാൻ ഈ സഹായങ്ങൾ ഉപകരിക്കുമെന്നും അവർ പറഞ്ഞു.