വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ കരാറുകാരെ പീഢിപ്പിക്കുന്നത് അവസാനിപ്പിക്കണം- കോണ്‍ട്രാക്ടേഴ്സ് യൂത്ത് വിംഗ്
Jun 15, 2016, 10:06 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2016) സര്‍ക്കാര്‍ മേഖലയില്‍ കരാര്‍ ഏറ്റെടുക്കുന്ന ഗവണ്മെന്റ് കരാറുകാരെ പ്രവൃത്തി പൂര്‍ത്തീകരിച്ച് മൊത്തം ബില്ല് തുകയില്‍ നിന്നും കൗംപൗണ്ടിംഗ് നികുതിയിനത്തില്‍ നാല് ശതമാനം അടച്ചതിന് ശേഷം വീണ്ടും ഓഡിറ്റ് ചെയ്തില്ല എന്ന കാരണത്താല്‍ പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തില്‍ മറ്റൊരു ജില്ലയിലുമില്ലാത്ത, കാസര്‍കോട് മാത്രം സ്വീകരിക്കുന്ന ഇത്തരം നടപടിക്കെതിരെ ജില്ലയിലെ മുഴുവന്‍ കരാറുകാരെയും സംഘടിപ്പിച്ചുകൊണ്ട് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്കി. ഇതിന് മുന്നോടിയായി കരാറുകാരുടെ വിവിധ ആവശ്യങ്ങളായ രജിസ്ട്രേഷന് പുതുക്കുന്നതിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിനും, എ ക്ലാസ് കരാറുകാര്‍ക്ക് പ്രവൃത്തിയുടെ സ്വഭാവം അനുസരിച്ച് യോഗ്യത പരിഗണിക്കാതെ 10 കോടി രൂപ വരെയുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അനുമതി നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
ജാസിര്‍ ചെങ്കള സ്വാഗതം പറഞ്ഞു. മൊയ്തീന് ചാപ്പാടിയുടെ അധ്യക്ഷതയില്‍ നസീര്‍ പട്ടുവത്തില്‍ ഉദ്ഘാടനം ചെയ്തു. എം എ നാസര്‍, നിസാര്‍ കല്ലട്ര, എം എം നൗഷാദ്, മാര്‍ക്ക് മുഹമ്മദ് കുഞ്ഞി, എം ടി നാസര്‍, സുനൈഫ് എം എ എച്ച്, സാജിദ് ബെണ്ടിച്ചാല്‍, ഹക്കീം മാര, വാഹിദ് എം എ, അലി ദേലംപാടി എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Contractors, Youth Wing, Registration, Government Sector, Contracts, Compounding Tax, Bill, Obsessing, Fine, A Class, Quality, Inauguration, Meeting.