നിര്‍മ്മാണ മേഖലയിലെ സ്തംഭനം സര്‍ക്കാര്‍ ഇടപെടുക: കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ്
Oct 31, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 31/10/2016) സര്‍ക്കാര്‍ മേഖലയില്‍ കരാര്‍ പ്രവൃത്തിയെടുത്ത് നടത്തുന്ന കരാറുകാര്‍ക്ക് നിര്‍മ്മാണ മേഖലയിലുള്ള സാധന സാമഗ്രികളുടെ ദൗര്‍ബല്യം മൂലം സ്തംഭനാവസ്ഥ നേരിടുകയാണ്. ഇതുമൂലം കരാറുകാര്‍ ഏറ്റെടുത്തു നിര്‍മ്മാണം നടത്തുന്ന കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ പ്രവൃത്തികള്‍ നടത്തികൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ് കരാറുകാര്‍. ഇത്തരം പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കാസര്‍കോട് സ്പീഡ് വേ ഹോട്ടലില്‍ ചേര്‍ന്ന കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് സി.എച്ച്. മൊയ്തീന്‍ കുഞ്ഞി ചാപ്പാടി അധ്യക്ഷത വഹിച്ചു. ബി.കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എം.എ. നാസര്‍, ബോസ് ഷരീഫ്, ടി.കെ. ഷരീഫ്, നിസാര്‍ കല്ലട്ര, എയര്‍ലൈന്‍സ് അബ്ദുല്ല കുഞ്ഞി, അബ്ദുല്ല സാഹിബ് ബെണ്ടിച്ചാല്‍, സി.എല്‍ റഷീദ് ഹാജി, നൗഷാദ് എം.എം, റസാഖ് ബെദിര, എം.ടി. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. ജാസിര്‍ ചെങ്കള സ്വാഗതവും മാര്‍ക് മുഹമ്മദ് നന്ദിയും പറഞ്ഞു.
ഭാരവവാഹികള്‍: ടി.കെ. നസീര്‍ പട്ടുവം (പ്രസിഡണ്ട്), കബീര്‍ ഉഗ്രാണി, അഷ്‌റഫ് പെര്‍ള, മജീദ് ബെണ്ടിച്ചാല്‍ (വൈസ് പ്രസിഡണ്ടുമാര്‍), മാര്‍ക് മുഹമ്മദ് കുഞ്ഞി (സെക്രട്ടറി), സുനൈഫ് എം.എ.എച്ച്., ഹക്കീം, റൈഷുദ്ദീന്‍ സി (ജോയിന്റ് സെക്രട്ടറിമാര്‍), ജാസിര്‍ ചെങ്കള (ട്രഷറര്‍.

Keywords: Kasaragod, Kerala, Contractors, Office- Bearers, Contractors Youth wing, Contractors Youth wing office bearers