കരാറുകാരുടെ കുടിശിക: യൂത്ത് വിംഗ് സംഘം ഗവര്‍ണറെ കാണും
Dec 31, 2014, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 31.12.2014) കേരളത്തിലെ ഗവ: നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തിയ വകയില്‍ കരാറുകര്‍ക്ക് ലഭിക്കാനുളള 3000 കോടി രൂപയുടെ കുടിശിക അടിയന്തിരമായി കൊടുത്തു തീര്‍ക്കമെന്നും, കരാറുകാരുടെ നികുതി സംബന്ധമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് നിന്നും കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ പി. സദാശിവത്തിനും മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും നേരില്‍ കണ്ട് നിവേദനം നല്‍കും. കാസര്‍കോട് പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സിലെ കരാറുകാരുടെ കാര്യാലയത്തില്‍ ചേര്‍ന്ന കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടിവ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
യോഗത്തില്‍ പ്രസിഡണ്ട് ടി.കെ നസീര്‍ അധ്യക്ഷത വഹിച്ചു. ഹൃദയ സ്തംഭനം മൂലം അന്തരിച്ച യുവ കരാറുകാരനും ബിസിനസുകാരനുമായ പാക്യാര റഫീഖിന്റെയും ബേവിഞ്ചയിലെ കരാറുകാരനായ മൊട്ട ഇബ്രഹിമിന്റെയും മരണത്തില്‍ യോഗം അനുശോചിച്ചു. കരാര്‍ ഏറ്റെടുത്ത് നടത്തിയ വകയില്‍ റഫീഖിന് നല്‍കാനുള്ള കുടിശിക അദ്ദേഹത്തിന്റെ കുടുംബത്തിന് എത്രയും പെട്ടെന്ന് നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം എം.എ നാസര്‍ ഉദ്ഘാടനം ചെയ്തു. ജാസിര്‍ ചെങ്കള ,നിസാര്‍ കലട്ര, മൊയ്തീന്‍ ചാപ്പാടി, എം.എം നൗഷാദ്, എം.ടി നാസര്‍, റസാഖ്, ഇംതിയാസ് തളങ്കര, സുനൈഫ് എം.എ.എച്ച്, മഹറൂഫ് ബദിരിയ എന്നിവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Contractors, Oommen Chandy, Minister, Governor.
Advertisement: