city-gold-ad-for-blogger

മന്ത്രി ഇബ്രാഹിം കുഞ്ഞിനെ റെയില്‍വേ സ്‌റ്റേഷനില്‍ കരാറുകാര്‍ കരിങ്കൊടികാട്ടി തടഞ്ഞു; മന്ത്രി ക്ഷുഭിതനായി

കാസര്‍കോട്: (www.kasargodvartha.com 09.08.2014) പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ കരാറുകാരുടെ യുവജന സംഘടന തടയുകയും കരിങ്കൊടി കാട്ടുകയും ചെയ്തു. ശനിയാഴ്ച രാവിലെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

കാസര്‍കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. മന്ത്രിയെ തടഞ്ഞ യുവ കരാറുകാര്‍ മന്ത്രിക്ക് നിവേദനം നല്‍കാന്‍ ചെന്നപ്പോഴാണ് കരിങ്കെടി കാട്ടിയവരുടെ നിവേദനം തനിക്ക് വേണ്ടെന്ന് പറഞ്ഞ് നിവേദനം സ്വീകരിക്കാതെ മന്ത്രി ക്ഷുഭിതനായി കാറില്‍കയറി പോയത്. വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയ വകയില്‍ കരാറുകാര്‍ക്ക് ലഭിക്കാനുള്ള 2,750 കോടി രൂപ കുടിശ്ശിക ഉടന്‍ കൊടുത്ത് തീര്‍ക്കുക, അന്യായമായ നികുതി പരിഷ്‌ക്കാരം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ.കരാറുകാരുടെ സംയുക്ത സമരസമിതി ആഗസ്റ്റ് ഒന്ന് മുതല്‍ ടെണ്ടര്‍, ക്വട്ടേഷന്‍ ബഹിഷ്‌ക്കരണം നടത്തി സമര പരിപാടികളുമായി മുന്നോട്ടു പോവുകയാണ്. ഈ സമരത്തിന്റെ ഭാഗമായാണ് മന്ത്രിക്കെതിരെ കാസര്‍കോട്ട് യുവകരാറുകാര്‍ കരിങ്കൊടി കാട്ടിയത്.

ജാസിര്‍ ചെങ്കള, എം.ടി. നാസര്‍, മനോജ് കാഞ്ഞങ്ങാട്, എം.എ.എച്ച്. സുരേഷ്, ഷരീഫ് ചട്ടഞ്ചാല്‍, നസീര്‍ ചട്ടഞ്ചാല്‍, എം.എ. നൗഷാദ്, എം.എ. നാസര്‍, മൊയ്തീന്‍ ചാപ്പാടി, കബീര്‍ ബേവിഞ്ച തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
മന്ത്രി ഇബ്രാഹിം കുഞ്ഞിനെ റെയില്‍വേ സ്‌റ്റേഷനില്‍ കരാറുകാര്‍ കരിങ്കൊടികാട്ടി തടഞ്ഞു; മന്ത്രി ക്ഷുഭിതനായി
മന്ത്രി ഇബ്രാഹിം കുഞ്ഞിനെ റെയില്‍വേ സ്‌റ്റേഷനില്‍ കരാറുകാര്‍ കരിങ്കൊടികാട്ടി തടഞ്ഞു; മന്ത്രി ക്ഷുഭിതനായി
മന്ത്രി ഇബ്രാഹിം കുഞ്ഞിനെ റെയില്‍വേ സ്‌റ്റേഷനില്‍ കരാറുകാര്‍ കരിങ്കൊടികാട്ടി തടഞ്ഞു; മന്ത്രി ക്ഷുഭിതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia