city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരാറുകാര്‍ ടെണ്ടര്‍ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നു; തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ സ്തംഭനത്തിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.07.2017) കരാറുകാര്‍ ടെണ്ടര്‍ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നു. ഇതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടേതുള്‍പ്പെടെ വിവിധ വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സ്തംഭനത്തിലായി. 18 ശതമാനം ജിഎസ്ടി നിലവില്‍ വന്നതോടെയാണ് കരാറുകാര്‍ സംഘടിതമായി ടെണ്ടര്‍ നടപടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

ഇതാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ സ്തംഭിക്കാന്‍ കാരണം. ത്രിതല പഞ്ചായത്തുകള്‍ കോര്‍പ്പറേഷന്‍, നഗരസഭ, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ റോഡ്, പാലം, കെട്ടിടം തുടങ്ങിയവയുടെ ടെണ്ടര്‍ നടപടികളാണ് അനിശ്ചിതമായി നീളുന്നത്. സാമ്പത്തിക വര്‍ഷത്തിന് മുമ്പേ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ നടപടികള്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് ജിഎസ്ടിയുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ നിന്നും കരാറുകാര്‍ പിന്നോക്കം നില്‍ക്കുന്നത്.

ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്പ് പ്രവര്‍ത്തി തുകയുടെ നാല് ശതമാനം ആയിരുന്നു കരാറുകാരില്‍ നിന്നും വാറ്റായി ഈടാക്കിയിരുന്നത്. ഇത് ബില്‍ തുകയില്‍ കുറവു വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജിഎസ്ടി വ്യവസ്ഥ പ്രകാരം 18 ശതമാനം നികുതി പ്രവര്‍ത്തി പൂര്‍ത്തിയാക്കേണ്ട സമയ പരിധിക്കുള്ളില്‍ അടക്കണം. നിര്‍മ്മാണ സാമഗ്രികള്‍ക്കും തൊഴിലാളികളുടെ കൂലിക്കും പുറമെ വന്‍തുക നികുതിയും  കൈയ്യില്‍ നിന്നും ചെലവാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. ഇങ്ങനെ വരുമ്പോള്‍ 10 ലക്ഷം രൂപയുടെ പ്രവര്‍ത്തി ഏറ്റെടുക്കുന്ന ഒരു കരാറുകാരന്‍ 1.80 ലക്ഷം രൂപയാണ് നികുതിയായി ആദ്യം തന്നെ  അടക്കേണ്ടി വരുന്നത്.

എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെയും കരാറുകാരുടെ അപ്രഖ്യാപിത നിസഹകരണ സമരം ബാധിച്ചിട്ടുണ്ട്. 18 ശതമാനം നികുതി മുന്‍കൂട്ടി അടക്കുന്നതിന് പുറമെ മാസത്തില്‍ മൂന്ന് തവണ കരാറുകാര്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നതും പ്രായോഗികമല്ലെന്നാണ് കരാറുകാരുടെ പക്ഷം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ജിഎസ്ടി പ്രാബല്യത്തില്‍ വന്ന ജൂണ്‍ 30 വരെ പൂര്‍ത്തിയായതിന്റെ ചെലവ് കണക്കാക്കി വാറ്റടിസ്ഥാനത്തിലും അതിനുശേഷമുള്ളതിന് ജിഎസ്ടി പ്രകാരവും നികുതി നല്‍കാനാണ് ധനവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കരാറുകാര്‍ ടെണ്ടര്‍ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നു; തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ സ്തംഭനത്തിലേക്ക്

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Contractors leaves from tender process; Construction of local bodies in trouble

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia