കരാറുകാരുടെ കൂട്ടായ്മയും പഠനക്ലാസും ഒക്ടോബര്‍ രണ്ടിന്
Sep 30, 2014, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 30.09.2014) കരാറുകാരുടെ മുഴുവന്‍ സംഘടനയിലെയും പ്രതിനിധികള്‍ ഉള്‍പെടുന്ന യുവ കാരാറുകാരുടെ സംഘടനയായ കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരാറുകാരുടെ കൂട്ടായ്മയും വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30 ന് കാസര്‍കോട് സ്പീഡ് വെ ഇന്‍ ഹാളില്‍ ടി.കെ നസീറിന്റെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും.
വ്യക്തിത്വ വികസന ക്ലാസും നികുതി സംബന്ധിച്ച വിശദമായ പഠന ക്ലാസും പരിപാടിയുടെ ഭാഗമായി നടക്കും. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ എന്നിവര്‍ മുഖ്യതിഥികളായിരിക്കും. കരാറുകാരുടെ മുഴുവന്‍ സംഘടനാ നേതാക്കളും സംബന്ധിക്കും.
ജേസീസ് അന്താരാഷ്ട്ര പരിശീലകന്‍ വി. വേണുഗോപാല്‍ ക്ലാസിന് നേതൃത്വം നല്‍കും. മുഴുവന്‍ കരാറുകാരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് പ്രസിഡണ്ട് ടി.കെ നാസര്‍, സെക്രട്ടറി ജാസിര്‍ ചെങ്കള എന്നിവര്‍ അറിയിച്ചു.

Keywords : Kasaragod, Contractors, Programme, Inauguration, MLA, N.A. Nellikunnu, K. Kuniraman (Uduma), P.B. Abdul Razak, Kerala Government Contractors Youth Wing.