കരാറുകാര്‍ സംയുക്ത സമരസമിതി രൂപീകരിച്ചു; ഒക്ടോബര്‍ 1 ഒന്ന് മുതല്‍ ടെന്‍ഡര്‍ ബഹിഷ്‌കരണം
Jul 26, 2014, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2014) കരാറുകാര്‍ സംയുക്ത സമര സമിതി രൂപീകരിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ ടെന്‍ഡര്‍ ബഹിഷ്‌കരിക്കും. കാസര്‍കോട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന കേരള കോണ്‍ട്രാക്ടേഴ്‌സ് സംയുക്ത സമര സമിതി യോഗത്തിലാണ് ടെന്‍ഡര്‍ ബഹിഷ്‌കരണത്തോടൊപ്പം ആഗസ്റ്റ് ഒന്നിന് കലക്ട്രേട് മാര്‍ച്ചും ധര്‍ണയും നടത്താനും തീരുമാനിച്ചത്.
2,500 കോടി രൂപ കരാര്‍ കുടിശിക അനുവദിക്കുക, കരാര്‍ ജോലികള്‍ക്കുള്ള സെയില്‍സ് ടാക്‌സ് മൂന്ന് ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ഇന്‍കം ടാക്‌സ് അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കരാറുകാര്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തീരുമാനിച്ചിരിക്കുന്നത്.
പട്ട്വത്ത് മൊയതീന്‍ കുട്ടി ഹാജി കണ്‍വീനറായി 30 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, ഓള്‍ കേരള കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍, കോണ്‍ട്രാക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, മുനിസിപ്പാലിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങി ആറ് സംഘടനകള്‍ ചേര്‍ന്നാണ് കോ-ഓര്‍ഡിനേഷന്‍ സമരസമിതി രൂപീകരിച്ചിരിക്കുന്നത്.
കല്ലട്ര ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയില്‍ പട്ട്വത്ത് മൊയ്തീന്‍ കുട്ടി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. വിവിധ കരാറുകാരുടെ സംഘടനകളെ പ്രതിനിധീകരിച്ച് എം.എ നാസര്‍, ഇ.അബൂബക്കര്‍, ശ്രീകണ്ഠന്‍ നായര്‍, കൃഷ്ണ പൊതുവാള്‍, ഗോപിനാഥന്‍ നായര്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, ജാസിര്‍ ചെങ്കള എന്നിവര്‍ സംസാരിച്ചു.
Also Read:
ഫലസ്തീന് സമാധാന ചര്‍ച്ചകള്‍ക്ക് തുര്‍ക്കി വിദേശകാര്യ മന്ത്രി ദോഹയില്‍
Keywords: Kasaragod, Tender, House, PWD-office, Kerala, Contractors, Dharna, Collectorate, contractors-form-joined-action-council.
Advertisement: