കരാറുകാര്‍ക്ക് 800 കോടിയുടെ കുടിശ്ശിക ഓണത്തിന് മുമ്പ് നല്‍കണം: വര്‍ഗീസ് കണ്ണമ്പള്ളി
Sep 5, 2013, 13:01 IST
കാസര്‍കോട്: വിവിധ വകുപ്പുകളിലെ കാരാറുകാരുടെ ആഗസ്റ്റ് 31 വരെയുള്ള ബില്ലുകളുടെ തുകയായ 800 കോടി രൂപ ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്ന് കേരളാ ഗവ, കേണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് കണ്ണമ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജല വിഭവ വകുപ്പില്‍ ഏഴ് മാസത്തെയും പൊതുവരാമത്ത് വകുപ്പില്‍ നാല് മാസത്തേയും ബില്ലുകള്‍ കുടിശ്ശികയാണ്. പൂജ്യം കുടിശ്ശിക സബ്രദായം നടപ്പിലാകണമെന്നാവശ്യപ്പെട്ട് ഒക്ടോബറില്‍ പ്രത്യക്ഷസമര പരിപാടികള്‍ ആവിഷ്‌കരിക്കും.
ഒക്ടോബര്‍ 2 ന് ആലപ്പുഴയില്‍ അവകാശ പ്രഖ്യപന സമ്മേളനം സംഘടിപ്പിക്കും. കരാര്‍ ഉറപ്പിച്ചതിന് ശേഷം വിപണിയിലുണ്ടാകുന്ന അസാധാരണ വില വര്‍ധനവിന് അനുപാതികമായി കരാര്‍ തുക വര്‍ധിപ്പിക്കുക, ചെറുകിട ഇത്തരം കരാറുകാരുടെ ശാക്തീകരണത്തിനും നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണം.
ഏറ്റവും ചെറിയ കരാറുകാരനുപോലും പ്രതിവര്‍ഷം 50 ലക്ഷം രൂപയുടെ അടങ്കല്‍ വരുന്ന പണികള്‍ ഏറ്റെടുക്കാന്‍ കഴിയും വിധം ടെണ്ടറുകള്‍ ക്രമീകരിക്കണം. ഒരു കുടുംബം പുലര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. സര്‍വതും പണയപെടുത്തി കരാര്‍ പണിയില്‍ ഏര്‍പെടുന്ന ചെറുകിട ഇടത്തരം കരാറുകാര്‍ക്ക് മറ്റ് വ്യവസായ സംരംഭക്കാര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കണം. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, ലേബര്‍ കോണ്‍ട്രാക്ടേര്‍സ് സഹകരണ സംഘങ്ങള്‍ എന്നിവയെക്കാള്‍ ടെണ്ടറില്‍ മുന്‍ഗണന നല്‍കണം.
സി-ക്ലാസ് ലൈസന്‍സിന്റെ പരിധി 15 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായും ബി-ക്ലാസിന്റേത് 55 ലക്ഷത്തില്‍ നിന്ന്
രണ്ടര കോടിയായും, എ-ക്ലാസിന്റെ മുന്‍കൂര്‍ യോഗ്യതാ പരിധി രണ്ടുകോടിയില്‍ നിന്നും അഞ്ചു കോടിയായും വര്‍ധിപ്പിച്ചത് സ്വാഗതര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സക്രട്ടെറി ടി. അബൂബക്കര്‍ ഹാജി, ഇംതിയാസ് തളങ്കര, എം.എ.എച്ച്. സുനൈഫ് എന്നിവര്‍ സംബന്ധിച്ചു്.
Related News: നടന്‍ ജയസൂര്യ റോഡിലെ കുഴിയടച്ചതിനെ കുറ്റം പറയാനാകില്ലെന്ന് കരാറുകാരുടെ സംഘടന
Keywords: Water, Contract, Money, Kasaragod, Onam-celebration, Contractors, Press meet, Alappuzha, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.