കരാറുകാരുടെ സമരം: വികസനം മുടങ്ങിയാല്‍ ജനപ്രതിനിധികളെ ബാധിക്കും- എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
Sep 20, 2017, 19:53 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2017) സര്‍ക്കാര്‍ നിര്‍മാണ മേഖലയില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന കരാറുക്കാര്‍ക്ക് ജി എസ് ടി വന്നതോടു കൂടി നടപ്പാക്കിയിട്ടുള്ള അധിക നികുതി സര്‍ക്കാര്‍ നല്‍കണമെന്നും, ജി എസ് ടി എസ്റ്റിമേറ്റില്‍ ഉള്‍പെടുത്തണമെന്നും ആവശ്യപ്പെട്ട് കരാറുകാര്‍ നടത്തുന്ന സമരം ന്യായവും കരാറുകാരുടെ അവകാശമാണന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. ജി എസ് ടിയിലെ അപാകതകളും, അവ്യക്തതയും പരിഹരിക്കുക, തദ്ദേശ സ്വയംഭരണങ്ങളിലെ കരാറുകാര്‍ക്ക് നല്‍കുന്ന താറുകളുടെ വില വ്യത്യാസം അനുവദിക്കുക, ഉദ്യോഗസ്ഥര്‍ ബില്ലുകള്‍ നല്‍കാന്‍ താമസിപ്പിക്കുന്നത് അവസാനിപ്പിക്കുക, കുടിശ്ശിക ഉടനെ കൊടുത്ത് തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കാസര്‍കോട് ജില്ലയിലെ കരാറുകാരുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം മൂലം സര്‍ക്കാര്‍ നിര്‍മാണ പ്രവൃത്തികള്‍ മുടക്കിയത് കൊണ്ട് ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇത് ജനപ്രതിനിധികളെ ബാധിക്കും. കരാറുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നിയമസഭയ്ക്കകത്തും പുറത്തും പോരാടുമെന്നും എം എല്‍ എ പറഞ്ഞു. എ കെ സി എ ജില്ലാ പ്രസിസന്റ് കെ മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി എം കൃഷ്ണന്‍ നായര്‍, യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് പെര്‍ള, പഞ്ചായത്തംഗം കെ അബ്ദുല്ലക്കുഞ്ഞി, സംയുക്ത സമരസമിതി നേതാക്കളായ ഇ വി കൃഷ്ണ പൊതുവാള്‍, ശ്രീകണ്ഠന്‍ നായര്‍, ബി അബ്ബാസ്, എം വി കുഞ്ഞപ്പന്‍, ബി ഷാഫി ഹാജി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, എം എ നാസര്‍, ജാസിര്‍ ചെങ്കള, മാര്‍ക്ക് മുഹമ്മദ്, സി എല്‍ റഷീദ്, നിസാര്‍ കല്ലട്ര, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Contractors, Protest, Inauguration, MLA, N.A.Nellikunnu, GST.