കരാര്‍ മേഖലയിലെ എല്ലാ പ്രവര്‍ത്തികളും ഉരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ എല്‍പ്പിക്കുന്നു; പ്രതിഷേധവുമായി കരാറുകാര്‍ രംഗത്ത്, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി നിര്‍മാണവും ഇതേ സൊസൈറ്റിക്ക്
Oct 4, 2018, 20:49 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2018) കരാര്‍ മേഖലയിലെ എല്ലാ പ്രവര്‍ത്തികളും ഉരാളൂങ്കല്‍ ലേബര്‍ സൊസൈറ്റിയെ എല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കരാറുകാര്‍ രംഗത്ത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി നിര്‍മാണവും ഇതേ സൊസൈറ്റിക്കാണ് നല്‍കിയതെന്നും ഈ നീക്കം ഉപേക്ഷിക്കണമെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ലൈഫ് മിഷന്‍, നവകേരളപദ്ധതി എന്നിവയും ഉരാളുങ്കല്‍ ലേബര്‍ സൈസൊറ്റിയെ ഏല്‍പ്പിക്കാന്‍ ഉള്ള ശ്രമം അവസാനിപ്പിക്കണമെന്നും തിരുവനന്തപുരം ആര്‍ സി സിയുടെ 186 കോടി രൂപയുടെ പ്രവര്‍ത്തി ടെന്‍ഡര്‍ ഇല്ലാതെ ഉരാളുങ്കല്‍ ലേബര്‍ സൈസൊറ്റിയെ എല്‍പ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം വന്‍ അഴിമതിയാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും യൂത്ത് വിംഗ് യോഗം ആവശ്യപ്പെട്ടു.
കരാറുകാരനായ കല്ലട്ര ഹംസയുടെ മരണത്തില്‍ യോഗം അനുശേചനം രേഖപ്പെടുത്തി. അഷറഫ് പെര്‍ള അധ്യക്ഷ വഹിച്ചു. നിസാര്‍ കല്ലട്ര ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം എ നാസര്‍, ബോസ് ഷരീഫ്, എം ടി നാസര്‍, മജീദ് ബെണ്ടിച്ചാല്‍, യൂസുഫ് കുമ്പള, റൈശുദ്ദീന്‍ ഇ, ബഷീര്‍ ചേരൂര്‍, സുനൈഫ് എം എ എച്ച് എന്നിവര്‍ പ്രസംഗിച്ചു. ജാസിര്‍ ചെങ്കള സ്വഗതവും ഇര്‍ഫാന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Contractors, Protest, Contractors against Uralungal Society, Kerala, Contractors Youth Wing