കരാറുകാരനെ ലോഡ്ജിലെത്തി ആക്രമിച്ചു
Dec 9, 2012, 14:35 IST
കാസര്‍കോട്: കരാറുകാരനെ കല്ലുകെട്ട് മേസ്ത്രി താമസ സ്ഥലത്തെത്തി ആക്രമിച്ചു. കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജില്‍ താമസിക്കുന്ന എറണാകുളം കാലടി സ്വദേശി സി.പി. ശശി(46)യെയാണ് ആക്രമിച്ചത്. ഞായറാഴ്ച രാവിലെ ആറര മണിക്ക് കല്ലുകെട്ട് മേസ്ത്രിയായ വിഷ്ണു എന്നയാളാണ് ലോഡ്ജ് മുറിയിലെത്തി ആക്രമിച്ചത്.
നെറ്റിക്കും, കൈക്കും മുറിവേറ്റ ശശിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ വാതിലില്‍ മുട്ടുന്നതുകേട്ട് വാതില്‍ തുറന്നപ്പോള്‍ വിഷ്ണു അകത്തുകടന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ശശി പരാതിപ്പെട്ടു.
നെറ്റിക്കും, കൈക്കും മുറിവേറ്റ ശശിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ വാതിലില്‍ മുട്ടുന്നതുകേട്ട് വാതില്‍ തുറന്നപ്പോള്‍ വിഷ്ണു അകത്തുകടന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ശശി പരാതിപ്പെട്ടു.
Keywords : Kasaragod, Attack, Lodge, Police, Case, Hospital, C.P. Shashi, Vishnu, Door, Malayalam News, Kerala.