Tragedy | വൈദ്യുതി തൂണിൽ നിന്നും വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ് കരാർ തൊഴിലാളി മരിച്ചു
Updated: Dec 5, 2024, 15:09 IST
Photo: Arranged
● വെള്ളരിക്കുണ്ട് മിൽമയ്ക്കടുത്താണ് അപകടം ഉണ്ടായത്
● ഭീമനടി വൈദ്യുതി ഓഫീസിന് കീഴിൽ ജോലി ചെയ്യുകയായിരുന്നു
● മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
വെള്ളരിക്കുണ്ട്: (KasargodVartha) വൈദ്യുതി തൂണിൽ നിന്നും വൈദ്യുതാഘാതമേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു. ഭീമനടി പാങ്കയത്തെ ജോജോ ജോർജ് കുന്നപ്പള്ളി (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ വെള്ളരിക്കുണ്ട് മിൽമയ്ക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.
തൂണിൽ നിന്നും തെറിച്ചു വീണ ജോജോയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരിച്ചത്.
ഭീമനടി വൈദ്യുതി ഓഫീസിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളാണ് ജോജോ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
#KeralaAccident #ElectricShock #ContractWorkerDeath #Vellerikundu #KasargodNews