Protest Action | ഉദുമ പള്ളത്തെ അപകട പരമ്പര; പരിഹാരമില്ലെങ്കിൽ റോഡ് ഉപരോധം
● പൊതുമരാമത്ത് വകുപ്പ് ഇതുവരെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ലെന്നും സമിതി.
● ചൊവ്വാഴ്ച മുതൽ റോഡ് ഉപരോധിക്കാൻ സംഘത്തിന്റെ തീരുമാനം.
ഉദുമ: (KasargodVartha) കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിലെ പള്ളത്ത് ജൂലൈ മാസം മുതൽ രൂപം കൊണ്ട പാതാളക്കുഴിയിലെ അപകടങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം - പാലക്കുന്ന് യൂണിറ്റ് റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികൾ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച പുലർച്ചെ വീണ്ടും ഇതേ സ്ഥലത്ത് വാഹനാപകടം ഉണ്ടായതിനെ തുടർന്നാണ് സമിതി അടിയന്തര യോഗം ചേർന്ന് ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പ് ഇതുവരെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ലെന്നും സമിതി ആരോപിച്ചു.
തിങ്കളാഴ്ച വരെ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സംസ്ഥാന പാത ഉപരോധം അടക്കം പ്രതിഷേധ സമരമുറകൾ നടത്താൻ തീരുമാനിച്ചു. എം.എസ്. ജംഷീദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കരിപ്പോടി, അരവിന്ദൻ മുതലാസ്, മുരളി പള്ളം, ഗംഗാധരൻ പള്ളം, ജയാനന്ദൻ പാലക്കുന്ന് ,യൂസഫ് ഫാൽക്കൺ, അഷറഫ് തവക്കൽ, ചന്ദ്രൻ തച്ചങ്ങാട്, മുഹമ്മദ് നൂറാസ് എന്നിവർ സംസാരിച്ചു.
#Uduma #RoadSafety #Potholes #Protests #Kerala #LocalNews