തുടര്‍വിദ്യാഭ്യാസ കലോത്സവ വിജയികളെ അനുമോദിച്ചു
Jul 27, 2012, 16:22 IST
![]() |
ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ തല തുടര്‍ വിദ്യാഭ്യാസകലോത്സവ വിജയികള്‍ക്കുള്ള അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റഅഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യുന്നു. |
മൂന്ന് വിഭാഗങ്ങളിലായി മലയാളം മാധ്യമത്തില്‍ 52 ഇന മത്സരങ്ങളും കന്നട മാധ്യമത്തില്‍ 18 ഇന മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്. മലയാളം മാധ്യമത്തില്‍ നടത്തിയ മത്സരങ്ങളില്‍ ഒന്നാം സമ്മാനം ലഭിച്ചവരെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സത്തില്‍ പങ്കെടുപ്പിക്കും. ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ മത്സര വിജയികളെ അനുമോദിച്ചു.
സംസ്ഥാന ഭാഷാ ന്യൂനപക്ഷ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ-കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, ജില്ലാ സാക്ഷരതാ സമിതി അംഗം കെ.വി.രാഘവന്‍ മാസ്റ്റര്‍,കെ.രതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Continues edu fest winners, Kasaragod, P.P.Shyamala Devi