കണ്ടമ്പററി ഡാന്‍സ് ആസ്വാദകരുടെ മനംകവര്‍ന്നു
Jan 4, 2013, 12:44 IST
കാസര്‍കോട്: കാസര്‍കോട് മഹോത്സവില്‍ വ്യാഴാഴ്ച രാത്രി അവതരിപ്പിച്ച കണ്ടമ്പററി ഡാന്‍സും ഗാനമേളയും ഹാസ്യപരിപാടികളും അസ്വാദകരുടെ മനംകവര്‍ന്നു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോര്‍ത്തിണക്കിയതായിരുന്നു കലാവിരുന്ന്.
യുവബാന്ഡിന്റെ ആഭിമുഖ്യത്തിലായിരുന്നു കണ്ടമ്പററി നൃത്തപരിപാടികള്‍ അരങ്ങേറിയത്. ചടുലമായ ചുവടുവെയ്പ്പുകളും അംഗവിക്ഷേപങ്ങളും കൊണ്ട് അരങ്ങുതകര്‍ത്ത നൃത്തം പരിപാടിക്ക് സജീവത പകര്‍ന്നു.
രവിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു ഗാനമേള. മനോജ് ഗിന്നസും സംഘനും അവതരിപ്പിച്ച മെഗാഷോ എന്ന പേരിലുള്ള ഹാസ്യപരിപാടികള്‍ ആസ്വാദക സദസിന് നന്നേ ഇഷ്ടപെട്ടു. വെള്ളിയാഴ്ച രാത്രി അഫ്സല് നയിക്കുന്ന ഗാനമേള അരങ്ങേറും.