city-gold-ad-for-blogger

മഞ്ചേശ്വരം പൊസോട്ട് ഓടിക്കൊണ്ടിരുന്ന പാര്‍സല്‍ ലോറിക്ക് തീപ്പിടിച്ചു

മഞ്ചേശ്വരം പൊസോട്ട് ഓടിക്കൊണ്ടിരുന്ന പാര്‍സല്‍ ലോറിക്ക് തീപ്പിടിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരം പൊസോട്ട് ദേശിയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു. നിറയെ മെഷീനുകളും പാര്‍സല്‍ സാധനങ്ങളുമായി ഹരിയാനയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കണ്ടയ്‌നര്‍ ലോറിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. കണ്ടയ്‌നറിനകത്തുണ്ടായ ഏതോ ഒരു രാസവസ്തു ചൂടായത് മൂലമാണ് തീ പിടുത്തമുണ്ടായതെന്നാണ് കരുതുന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
ഡ്രൈവറുടെ കാബിനിലേക്ക് തീ വ്യാപിച്ചതോടേ ഡ്രൈവര്‍ ലോറി നിര്‍ത്തി ചാടിരക്ഷപ്പെടുകയായിരുന്നു. ഉപ്പളയില്‍ നിന്നും കാസര്‍കോട് നിന്നുമെത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒരുമണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ലോറിക്കകത്തുണ്ടായിരുന്ന കാല്‍ഭാഗത്തോളം സാധനങ്ങല്‍ മാത്രമേ കത്തിനശിച്ചിട്ടുള്ളു. മറ്റു സാധനങ്ങളെല്ലാം ഫയര്‍ഫോഴ്‌സ് അധികൃതര്‍ പുറത്തേക്ക് മാറ്റുകയായിരുന്നു. എച്ച്.ആര്‍ 40 സി 3077 നമ്പര്‍ പാര്‍സല്‍ ലോറിക്കാണ് തീ പിടിച്ചത്. സായിറാം എന്ന കമ്പനിയുടെതാണ് ലോറിക്കകത്തുണ്ടായ സാധനങ്ങള്‍. തയ്യല്‍ മെഷീനുകള്‍, ഹോം അപ്ലയെന്‍സസ്, നിരവധി മറ്റു മെഷീനുകള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയാണ് പാര്‍സല്‍ ലോറിക്കകത്തുണ്ടായിരുന്നത്.

Keywords: Kasaragod, Manjeshwaram, Lorry, Posott, Fire, Fire force, Mechines.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia