city-gold-ad-for-blogger

അതിര്‍ത്തിയില്‍ സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ശനിയാഴ്ച തുറക്കും

കാസര്‍കോട്: (www.kasargodvartha.com 03.04.2020) കാസര്‍കോട്ടെ അതിര്‍ത്തിയില്‍ സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ശനിയാഴ്ച തുറക്കും. ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പല വ്യഞ്ജന കടയും മെഡിക്കല്‍ ഷോപ്പും സഹകരണ മേഖലയില്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നു. ആദ്യ ഘട്ടത്തില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും. അതിര്‍ത്തി കടക്കാതെ തന്നെ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളും ഔഷധങ്ങളും സഹകരണ മേഖല കണ്‍സ്യൂമര്‍ഫെഡ് മുഖേന ലഭ്യമാക്കും.

അതിര്‍ത്തിയില്‍ സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ശനിയാഴ്ച തുറക്കും

തലപ്പാടി ദേശീയപാത, തുമി നാട് റോഡ്, അടുക്കസ്ഥല റോഡ്, സ്വര്‍ഗ ആര്‍ളടുക്ക റോഡ്, കുരുപദവ്‌റോഡ്, ബെരി പദവ് റോഡ്, ആദൂര്‍ കൊട്ടിയാടി, പള്ളത്തൂര്‍, ഈശ്വരമംഗലം റോഡ്, നാട്ടക്കല്‍ സുള്ള്യ പദവ് റോഡ്, മാണിമൂല -സുള്ള്യ റോഡ്, ആദൂര്‍ -കൊട്ടിയാടി-സുള്ള്യ റോഡ് തുടങ്ങി 10 സ്ഥലത്തായിരിക്കും സഹകരണ കടകള്‍ ആരംഭിക്കുക.

സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് രണ്ട് ലോറികള്‍ ജില്ലാകലക്ടര്‍ അനുവദിച്ചു. ഡ്രൈവറും ഉണ്ടാകും.  ശനിയാഴ്ച രാവിലെ 11 മണിക്ക് വില്‍പന ആരംഭിക്കുമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. അരി, പയര്‍, പരിപ്പ് പഞ്ചസാര തുടങ്ങിയവയെല്ലാം ലഭ്യമാകും. അതിര്‍ത്തികളില്‍ ചെറുപട്ടണങ്ങള്‍ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി വ്യാപാര വ്യവസായി സംഘടനകളുമായും കളക്ടര്‍ ചര്‍ച്ച നടത്തും.


Keywords: Kasaragod, Kerala, News, District Collector, Border, Consumer stores will be opened in borders

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia