നിര്‍മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യ നടപടികള്‍ ലഘൂകരിക്കണം: എസ്.ടി.യു
Jan 4, 2015, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 04.01.2015) നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ക്ക് കൂടുതല്‍ ആശുപത്രികളെകൂടി ഉള്‍പെടുത്തണമെന്നും ചികിത്സാ ധനസഹായം ഉള്‍പെടെ വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള നടപടികള്‍ ലഘൂകരിക്കണമെന്നും നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ജനുവരി 10ന് നടക്കുന്ന മജീദ് തളങ്കര അനുസ്മരണം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുള്ള വിതരണ പ്രക്രിയകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
പ്രസിഡണ്ട് ബി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഐ.എ. ലത്വീഫ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി ഉദ്ഘാടനം ചെയ്തു. എല്‍.കെ. ഇബ്രാഹിം കാഞ്ഞങ്ങാട്, ഹസന്‍കുഞ്ഞി പാത്തൂര്‍, സി.എ. ഇബ്രാഹിം എതിര്‍ത്തോട്, യൂസുഫ് പാച്ചാണി, ബി.എ. മുഹമ്മദ്കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍ കുമ്പള, സി.എ. മുഹമ്മദ് ചെങ്കള, ടി.എസ് സൈനുദ്ദീന്‍ തുരുത്തി, ശിഹാബുദ്ദീന്‍ റഹ്മാനിയ്യ നഗര്‍, ഹനീഫ കൊല്ലമ്പാടി, ഉസ്മാന്‍ കല്ലങ്കൈ, എ.എം. ബഷീര്‍ തളങ്കര, ഇബ്രാഹിം കിന്നിംഗാര്‍, ഉമ്മര്‍ ഹബ്ബ ആനക്കല്‍, എം.എസ്. ഷുക്കൂര്‍, കെ.എ. അഹമ്മദ് തൈവളപ്പ്, അബ്ദുല്‍ സലാം പാണലം പ്രസംഗിച്ചു.
ജനുവരി 10ന് നടക്കുന്ന മജീദ് തളങ്കര അനുസ്മരണം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുള്ള വിതരണ പ്രക്രിയകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Keywords : Kasaragod, Kerala, STU, Construction -workers-union.