city-gold-ad-for-blogger

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 18ന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 14/02/2015) കെട്ടിട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്റെ ഏഴാമത് സംസ്ഥാന സമ്മേളനം 18നും 19നും കാസര്‍കോട് നടക്കും. 18ന് രാവിലെ ഒമ്പത് മണിയ്ക്ക് മുരളിമുകുന്ദ് ഓഡിറ്റോറിയത്തിലെ ഇ.എ. ഹസൈനാര്‍ നഗറില്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി. രമണന്‍ പതാക ഉയര്‍ത്തും.

തുടര്‍ന്ന് 10ന് നടക്കുന്ന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന്് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബി.കെ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ച് മണിയ്ക്ക് നടക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്യും.

എ. അബ്ദുര്‍ റഷീദ് കണ്ടനകം അധ്യക്ഷത വഹിക്കും. 19ന് രാവിലെ 9.30ന് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും ഉച്ചയ്ക്ക് തിരഞ്ഞെടുപ്പും നടത്തും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, സി.കെ ശ്രീധരന്‍, പി ശ്രീകാന്ത്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.വി രമണന്‍, അബ്ദുല്‍ സമദ്, രവിമാമുനി, ജോണി, സഹദേവന്‍, വി.എം ജോസഫ് സംബന്ധിച്ചു.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 18ന് കാസര്‍കോട്ട്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia