നീലേശ്വരത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു; 2 പേര്‍ക്ക് പരിക്ക്
Dec 30, 2014, 13:24 IST
നീലേശ്വരം: (www.kasargodvartha.com 30.12.2014) നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ നീലേശ്വരം മുങ്ങത്താണ് സംഭവം. പ്രദീപ് എന്ന യുവാവാണ് മരിച്ചത്.
പരിക്കേറ്റ വിനു എന്നയാളേയും മറ്റൊരാളേയും നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടംനടന്ന വിവരം അറിഞ്ഞ് ഓടിയെത്തിയവരാണ് ഇവരെ പുറത്തെടുത്തത്.അപകടത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂസാന്‍ എന്നയാളുടെ വീടിന്റെ ജോലിചെയ്യുന്നതിനിടെയാണ് കോണ്‍ക്രീറ്റ് തകര്‍ന്നുവീണത്.
Keywords : Accident, House, Nileshwaram, Kasaragod, Kerala, Slab, House, Construction, Co lapse, Construction Worker Dies After Ceiling Collapse.
Advertisement:
Advertisement: