ദേശീയപാത: 30 മീറ്ററില്‍ വികസിപ്പിക്കുക: ഹാഷിം ചേന്നാമ്പിള്ളി
Feb 23, 2015, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 23/02/2015) കേരളം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനിടയാകുന്ന പദ്ധതിയാണ് ദേശീയപാത വികസനമെന്ന് ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഹാഷിം ചേന്നമ്പള്ളി പറഞ്ഞു. ദേശീയപാത സംരക്ഷണ സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം കാസര്‍കോട് ആലിയ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയെക്കുറിച്ച് കൃത്യവും യഥാര്‍ത്ഥ ബോധത്തോടെയുള്ള സാമൂഹിക - സാമ്പത്തിക - പാരിസ്ഥിതിക പഠനം നടത്തി പദ്ധതി പ്രായോഗികമാണോ എന്ന് വിലയിരുത്തേണ്ട സര്‍ക്കാര്‍ അത് ചെയ്യാതെ ദേശീയ പാത വികസനത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് ജനങ്ങളെ അവരുടെ തൊഴില്‍, വ്യാപാര താമസ സ്ഥലങ്ങളില്‍ നിന്നു കുടിയിറക്കപ്പെടുവാന്‍ പോവുകയാണ്. ഒരുവശത്ത് യാതൊരു പുനരധിവാസ പാക്കേജോ, വിപണി വിലയുടെ ഏഴയലത്ത് എത്തുന്ന നഷ്ടപരിഹാരമോ പോലും നല്‍കാതെയുള്ള പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുമ്പോള്‍ മറുവശത്ത് ബി.ഒ.ടി. കമ്പനിക്ക് സൗജന്യ ഗ്രാന്‍ഡ് നല്‍കി ആ പണം കൊണ്ട് റോഡ് നിര്‍മിക്കുകയും പിന്നീട് ജനങ്ങളെ തന്നെ അതിഭീമമായ ടോള്‍ പിരിവിന് ഇരയാകുന്ന റോഡ് സ്വകാര്യവല്‍ക്കരണവും കോര്‍പറേറ്റ് സേവയും നടത്തി അഴിമതിക്ക് വഴിയൊരുക്കുന്നു.
ദേശീയപാത 30 മീറ്ററില്‍ ആറ് വരിയോ, നാല് വരിയോ പാതയായി നിര്‍മിക്കണമെന്നും, ജനവിരുദ്ധതയും അപ്രായോഗികതയുമായ 45 മീറ്റര്‍ ദേശീയ പാത നിര്‍മാണം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം വികസനത്തിന്റെ മറവില്‍ നടമാടുന്ന ഈ കടുത്ത അന്യായത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംസ്ഥാനകണ്‍വീനര്‍ സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ബി. ഷാഫി ഹാജി, എം. ഗോപാലന്‍ മാസ്റ്റര്‍, കെ. അഹമ്മദ് ഷെരീഫ്, സുബൈര്‍ പടുപ്പ്, ജാഫര്‍ ഏരിയാല്‍, സിദ്ദീഖ് എം.എം.കെ, പി. മുരളീധരന്‍ മാസ്റ്റര്‍, കെ.കെ. സുരേഷ്, ഹമീദ് സീസണ്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ.വി. രവീന്ദ്രന്‍, ഷാഫി ചെമ്പിരിക്ക, ഷെഫീഖ് നസ്‌റുല്ല, ഹമീദ് കക്കണ്ടം, അബ്ബാസ് മുതലപ്പാറ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ടി.ടി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി ടി.ടി. ജേക്കബ് (ചെയര്‍മാന്‍), എം. ഗോപാലന്‍ മാസ്റ്റര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ. അഹമ്മദ് ഷെരീഫ് (വൈസ് ചെയര്‍മാന്‍മാര്‍), അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ (ജനറല്‍ കണ്‍വീനര്‍), ജാഫര്‍ ഏരിയാല്‍, പി. മുരളീധരന്‍ മാസ്റ്റര്‍, അഡ്വ. ടി.വി. രാജേന്ദ്രന്‍, യൂസഫ് സി.എ., ഹമീദ് കക്കണ്ടം, സിദ്ദീഖ് എം.എം.കെ., കെ.വി. രവീന്ദ്രന്‍, ഷാഫി ചെമ്പിരിക്ക, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, ഹമീദ് സീസണ്‍, എം.പി. തങ്കച്ചന്‍, പോള്‍ ടി. സാമുവല്‍, അസീസ് കടപ്പുറം, എം.എച്ച്. സാലിക്, അബ്ബാസ് മുതലപ്പാറ (കണ്‍വീനര്‍മാര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, National highway, Development project, Meeting, Committee, Construct NH with 30 meters wide.