സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് മലപ്പുറത്തെ യുവാവില്‍ നിന്ന് 25 ലക്ഷം തട്ടിയതായി പരാതി; പരാതിയിലും ദുരൂഹത
Feb 4, 2017, 13:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/02/2017) സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് മലപ്പുറത്തെ യുവാവില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സ്വര്‍ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് മലപ്പുറം നാലകത്ത് സ്വദേശിയായ ഫാസിലിന്റെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. പരാതിയിലും ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
തൃക്കരിപ്പൂര്‍ സ്വദേശിയാണെന്ന് സംശയിക്കുന്ന അങ്കമാലി മുസ്തഫ, ആന്റണിപോള്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. പ്രതികളുമായി ഫാസിലിന് നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നു. ഫാസിലിന് സ്വര്‍ണ ഇടപാട് ഉണ്ടെന്ന് അറിയാമായിരുന്ന ഇവര്‍ ആസൂത്രീതമായാണ് പണം തട്ടാന്‍ പദ്ധതിയിട്ടതെന്നാണ് വവിരം.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം. കാഞ്ഞങ്ങാട്ടെ ഒരു ബിസിനസുകാരനില്‍ നിന്നും സ്വര്‍ണം വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികള്‍ ഫാസിലിനെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കാഞ്ഞങ്ങാട് ടൗണില്‍ വെച്ചാണ് ഫാസില്‍ ഇവര്‍ക്ക് 28 ലക്ഷം രൂപ കൈമാറിയത്. എന്നാല്‍ പിന്നീട് ഇവര്‍ സ്വര്‍ണം നല്‍കാതെ മുങ്ങുകയായിരുന്നുവെന്ന് ഫാസില്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ ഫാസിലിന്റെ പരാതിയില്‍ ദുരൂഹതയുണ്ടെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Gold, Case, Complaint, Police, Accuse, Cash, Investigation, Murder, Well,