13 വയസ്സുകാരിയുടെ ദുരൂഹമരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു
Sep 20, 2012, 13:29 IST
പിതാവ് കുമാരനും മാതാവ് ഗീതയും കോണ്‍ക്രീറ്റ് തൊഴിലാളികളാണ്. ഇരുവരും ബുധനാഴ്ച ജോലിക്ക് പോയിരുന്നു. കുട്ടിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 11 മണിവരെ വീട്ടില്‍ തുണിയലക്കുകയും മറ്റു ജോലികളും ചെയ്തിരുന്ന പെണ്‍കുട്ടി 12 മണിവരെ ക്വാര്‍ട്ടേഴ്സിലെ മറ്റ് കുട്ടികളോടൊപ്പം കളിച്ചിരുന്നു. ഇതിന് ശേഷം ക്വാര്‍ട്ടേഴ്സിനകത്ത് പോയ ശ്രീദേവിയെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രണ്ടു കുട്ടികള്‍ ഉച്ചയ്ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് അയലില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീദേവി സ്കൂളില്‍ പോകാറില്ലായിരുന്നു. വിനായക ചതുര്‍ത്ഥിക്ക് സ്കൂളുകള്‍ അവധിയായതിനാല്‍ ക്വാര്‍ട്ടേസിലെ മറ്റു കുട്ടികളെല്ലാം ഒന്നിച്ച് കളിക്കുകയായിരുന്നു. നിലത്ത് കാല്‍മുട്ട് കുത്തി നില്ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. ക്വാര്‍ട്ടേഴ്സിന്റെ പിന്‍വാതില്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു.
മരണത്തില്‍ സംശയം ഉയര്‍ന്നതിനെതുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ദ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. എട്ട് മാസം മുമ്പാണ് ഇവര്‍ ഇവിടെ താമസം ആരംഭിച്ചത്. സല്‍സ്വഭാവവും അച്ചടക്കവുമുള്ള പെണ്‍കുട്ടിയായിരുന്നു ശ്രീദേവിയെന്ന് അയല്‍വാസികള്‍ പറഞ്ഞു. മാതാപിതാക്കള്‍ തമ്മിലും നല്ല സ്നേഹത്തിലും ഒരുമയോടുകൂടിയുമാണ് കഴിഞ്ഞിരുന്നത്.
Keywords: Death, Girl, House, Kasaragod, Karnataka, Kerala, Shree Devi