പ്രളയകാലത്ത് കാവലായ മത്സ്യത്തൊഴിലാളികളെ കോറോണ കാലത്ത് മറക്കാതെ കോണ്‍ഗ്രസ്
Apr 13, 2020, 20:29 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2020) കൊറോണ വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം മത്സ്യ ബന്ധനവും, കച്ചവടവും നിലച്ച് പട്ടിണിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് കൈതാങ്ങുമായി കോണ്‍ഗ്രസ്. ഉദുമ പഞ്ചായത്തിലെ കോട്ടിക്കുളം, ബേക്കല്‍ (15, 16 വാര്‍ഡ്) കടലോര പ്രദേശങ്ങളിലെ 400 ഓളം മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് ജില്ലാ കോണ്‍സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാടിന്റെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങള്‍ നല്കി.
വിതരണോദ്ഘാടനം ഡി സി സി ജനറല്‍ സെക്രട്ടറി വി ആര് വിദ്യാസാഗര്‍ വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന് ഏല്‍പ്പിച്ചുകൊണ്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്റായ ശംഭുവും, ഗ്രീന്‍സ്റ്റാര്‍ ക്ലബ് കോട്ടിക്കുളം, മുഹമ്മദന്‍സ് കപ്പണക്കാല്‍ പ്രവര്‍ത്തകരും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Keywords: Kasaragod, Kerala, News, Congress, Helping hands, Fishermen, Congress's help for fishermen