city-gold-ad-for-blogger

മന്ത്രവാദം നടത്തിയ സാധനങ്ങള്‍ പുഴയില്‍ ഒഴുക്കാന്‍ ചെന്നയാളെ യുവാക്കള്‍ തടഞ്ഞു; പ്രതികാരമായി ബൈക്കിലെത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/09/2016) മന്ത്രവാദം നടത്തിയതിന്റെ സാധനങ്ങള്‍ പുഴയില്‍ ഒഴുക്കാന്‍ ചെന്നയാളെ സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ മാലിന്യം തള്ളാനെത്തിയ ആളാണെന്നുകരുതി തടഞ്ഞുവെക്കുകയും കാറിന് വരച്ചിട്ട് കേടുപാട് വരുത്തുകയും ചെയ്തു. ഇതിന്റെ പ്രതികാരമായി ബൈക്കിലെത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കല്ലെറിഞ്ഞ് തകര്‍ത്തു. സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൃക്കരിപ്പൂരിലെ അബ്ദുല്ലയുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മന്ത്രവാതം നടന്നത്. മന്ത്രവാദം കഴിഞ്ഞശേഷം ഇതിന്റെ സാധനങ്ങള്‍ കാറില്‍ കൊണ്ടുവന്ന് തലിച്ചാലം പുഴയില്‍ ഒഴുക്കാന്‍ എത്തിയപ്പോഴാണ് മാലിന്യം തള്ളാന്‍ എത്തിയ ആളാണെന്ന് കരുതി സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ തടഞ്ഞുവെച്ചത്. കാറിന് കല്ലുകൊണ്ടും മറ്റും വരഞ്ഞ് കേടുവരുത്തുകയും ചെയ്തു. അബ്ദുല്ല സംഭവം യുവാക്കളെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് തിരിച്ചുപോയത്.

തിങ്കളാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. ഈ സംഭവംനടന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് തലിച്ചാലെ കക്കുന്നത്തെ വയറിംഗ് തൊഴിലാളിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജനാര്‍ദനന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ് അക്രമം നടത്തിയത്. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ജനാര്‍ദ്ദന്റെ മകന്‍ അബ്ദുല്ലയെ തടഞ്ഞ യുവാക്കളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് വീട് കല്ലെറിഞ്ഞ് തകര്‍ത്തതെന്നുമാണ് പരാതി. ജനാര്‍ദനന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ട് യുവാക്കള്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മന്ത്രവാദം നടത്തിയ സാധനങ്ങള്‍ പുഴയില്‍ ഒഴുക്കാന്‍ ചെന്നയാളെ യുവാക്കള്‍ തടഞ്ഞു; പ്രതികാരമായി ബൈക്കിലെത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു

Keywords:  Trikaripur, Kasaragod, Attack, Attack, Congress worker's house attacked, Glass, Black Magic

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia