city-gold-ad-for-blogger

റോഡില്‍ യുഡിഎഫ് എന്നെഴുതിയത് മായ്ക്കണമെന്ന് ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട് കയറി അക്രമിച്ചു

കരിന്തളം: (www.kasargodvartha.com 20.10.2018) വടക്കെ പുലിയന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘം വീട് കയറി അക്രമിച്ചു. പുലിയന്നൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സി കെ പവിത്രനാണ് അക്രമത്തിനിരയായത്. വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സി പി എം പ്രവര്‍ത്തകര്‍ പവിത്രനെ മര്‍ദ്ദിക്കുകയും വീട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

റോഡില്‍ യുഡിഎഫ് എന്നെഴുതിയത് മായ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയാണ് അതിക്രമം കാട്ടിയത്. മായിച്ചില്ലെങ്കില്‍ രാത്രി വീട് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയാണത്രെ സംഘം മടങ്ങിയത്. സിപിഎം കരിന്തളത്ത് നടത്തുന്ന ഗുണ്ടായിസം ജനാധിപത്യ സംസ്‌ക്കാരത്തിന് അപമാനമാണെന്നും മസില്‍ പവര്‍ കൊണ്ട് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും കോണ്‍ഗ്രസ്സ് (ഐ) കിനാനൂര്‍ കരിന്തളം മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു.
റോഡില്‍ യുഡിഎഫ് എന്നെഴുതിയത് മായ്ക്കണമെന്ന് ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട് കയറി അക്രമിച്ചു

മണ്ഡലം പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍, അഡ്വ. കെ കെ നാരായണന്‍, സിവി ഭാവനന്‍, വി കൃഷ്ണന്‍ പരപ്പ, ദിനേശന്‍ പെരിയങ്ങാനം, സി ഒ സജി, ബാബു ചേമ്പേന എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Karinthalam, Kasaragod, News, Attack, UDF, Congress, CPM, Congress Worker attacked by gang

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia