മേല്‍പറമ്പില്‍ കോണ്‍ഗ്രസ് ഭവന്‍ നിര്‍മിക്കുന്നു
Jan 30, 2017, 11:03 IST
മേല്‍പറമ്പ്: (www.kasargodvartha.com 30.01.2017) കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി ആസ്ഥാന കേന്ദ്രം നിര്‍മിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മേല്‍പറമ്പ് യൂണിറ്റ് കമ്മിറ്റി തീരുമാനമായി.
അബ്ദുല്‍ ഗഫൂര്‍ ടി ഇസ്ര കെട്ടിടനിര്‍മാണത്തിനാവശ്യമായ ഭൂമി സൗജന്യമായി നല്‍കാന്‍ തയ്യാറായതോടെയാണ് കോണ്‍ഗ്രസ് ഭവന് ആവശ്യം ശക്തമായത്. ഇതുസംബന്ധിച്ച് കൂടിയാലോചിക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മേല്‍പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
യൂണിറ്റ് പ്രസിഡണ്ട് അനൂപ് കളനാട് അധ്യക്ഷത വഹിച്ചു. മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ടി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍ ചട്ടഞ്ചാല്‍, സി ബി ഹനീഫ, ഇംഗ്ലീഷ് അഷ്‌റഫ്, നാരായണന്‍ നമ്പ്യാര്‍, മനോഹരന്‍ കീഴൂര്‍, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ ഷാനവാസ്, ഗ്രാമപഞ്ചായത്ത് അംഗം രാജന്‍ കീഴൂര്‍, അബ്ദുല്ല കളനാട്, കെ പി ഖാദര്‍, ഇ എം ഇബ്രാഹിം, ടി കണ്ണന്‍, കാസിം ഷക്കീബ് തുടങ്ങിയവര്‍ സംസാരിച്ചു.
സി ബി ഹനീഫ ചെയര്‍മാനായി ഒമ്പതംഗ കെട്ടിട നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ അബ്ദുല്‍ ഗഫൂര്‍ ടി ഇസ്രയെ യോഗം അഭിനന്ദിച്ചു.
Keywords: kasaragod, Kerala, Melparamba, Congress, Construction plan, Meeting, Abdul Gafoor T Esra, Indian National Congress, congress to construct office in melparamb