നീലേശ്വരത്ത് കോണ്‍ഗ്രസ്-എസ് ഡി പി ഐ സംഘര്‍ഷം; 2 പേര്‍ക്ക് പരിക്ക്
Jan 21, 2016, 09:58 IST
നീലേശ്വരം: (www.kasargodvartha.com 21/01/2016) നിലേശ്വരത്ത് കോണ്‍ഗ്രസ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 7.30 മണിയോടെ നീലേശ്വരം തൈക്കടപ്പുറത്താണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തൈക്കടപ്പുറത്തെ അര്‍ജുന്‍, എസ് ഡി പി ഐ പ്രവര്‍ത്തകനായ മുഹമ്മദ് സഗീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൈക്കടപ്പുറത്ത് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്ന കൊടിമരം ഇരുളിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ യു ഡി എഫ് പ്രവര്‍ത്തകരാണെന്നാരോപിച്ച് ബുധനാഴ്ച സന്ധ്യയോടെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തൈക്കടപ്പുറത്ത് പ്രതിഷേധപ്രകടനവും നടത്തി. പ്രകടനം നടക്കുന്നതിനിടെ ബൈക്കില്‍ പോവുകയായിരുന്ന അര്‍ജുനെ ഒരുസംഘം എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്.
വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ് ഡി പി ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടയില്‍ മുഹമ്മദ് സഗീറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റവരെ നീലേശ്വരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Nileshwaram, SDPI, Clash, Congress, Congress SDPI clash in Nileshwaram