യു.ഡി.എഫ്. സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് (എസ്) പദയാത്ര ശൃംഖല 23 ന്
Mar 21, 2013, 14:36 IST
കാസര്‍കോട്: ഈ ഭരണം ആര്‍ക്കു വേണ്ടി ? രാജ്യം എങ്ങോട്ട്? എന്നീ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് (എസ്) നടത്തുന്ന പദയാത്ര ശൃംഖല മാര്‍ച്ച് 23 ന് ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോടു മുതല്‍ തിരുവന്തപുരം വരെയാണ് പദയാത്രസംഘടിപ്പിക്കുന്നത്.
23 ന് രാവിലെ ഒമ്പതരമണിക്ക് പദയാത്രാ ശൃംഖല ആരംഭിക്കും. ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന പദയാത്ര വൈകിട്ട് ആറുമണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ സമാപിക്കും. പദയാത്രാ വിളംബര സമ്മേളനം 22 ന് വൈകുന്നേരം തൃശൂരിലെ കുന്നംകുളത്ത് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും ജനാധിപത്യ വിരുദ്ധ നീക്കങ്ങളും അനുദിനം വര്‍ധിച്ചുവരികയാണ്. ക്രമാതീതമായ വിലക്കയറ്റം, രൂക്ഷമായി വരുന്ന തൊഴിലില്ലായ്മ, അനിയന്ത്രിതമായ അഴിമതി, സാമ്രാജ്യത്വ വിധേയത്വം, സ്ത്രീ പീഡന പരമ്പര എന്നു വേണ്ട ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും നിലനില്‍പിനെ തന്നെ ബാധിക്കുന്ന അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രസക്തമായ രണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പദയാത്ര ശൃംഖല സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യം ജനങ്ങള്‍ക്ക് അനുഭവിക്കപ്പെടാനോ ബോധ്യപ്പെടാനോ കഴിയാത്തവിധം കേരളം അരക്ഷിതാവസ്ഥയിലാണ്.
വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എം. അനന്തന്‍ നമ്പ്യാര്‍, ജില്ലാ പ്രസിഡന്റ് കൊടക്കാട് കുഞ്ഞിരാമന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
Keywords: Kadannappally Ramachandran, Press meet, Congress (S), Kerala, Kasaragod, Padayathra, Thrissur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.