city-gold-ad-for-blogger

ഭാരത് ബന്ദ് വിജയിപ്പിക്കണം: കോണ്‍ഗ്രസ്

കാസര്‍കോട്: (www.kasargodvartha.com 08.09.2018) പെട്രോള്‍-ഡീസല്‍-പാചക വാതക വില വര്‍ദ്ധനവിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സെപ്തംബര്‍ 10 ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും സഹകരിക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടുമ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും ജനങ്ങളെ പരിഹാസ്യരാക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.വി. സുരേഷ്, ഡി.വി. ബാലകൃഷണന്‍, കെ.പി. മോഹനന്‍, പ്രവീണ്‍ തോയമ്മല്‍, പത്മരാജന്‍ ഐങ്ങോത്ത്, പി.കെ. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, എം.വി. കുഞ്ഞിക്കണ്ണന്‍, എം. കുഞ്ഞികൃഷണന്‍, എച്ച്.എല്‍ അശോക്, കൃഷ്ണ ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഭാരത് ബന്ദ് വിജയിപ്പിക്കണം: കോണ്‍ഗ്രസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Protest, Strike, Kasaragod, News, Congress, Petrol, Congress on Bharath Bandh

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia