city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഗ്രസ് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ടു

മാവുങ്കാല്‍: (www.kasargodvartha.com 20.03.2017) മൂലക്കണ്ടത്തെ കോണ്‍ഗ്രസ് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ടു. ഞായറാഴ്ച രാത്രിയാണ് കോണ്‍ഗ്രസ് ഓഫീസായ മൂലക്കണ്ടത്തെ ജവഹര്‍ ഭവന് നേരെ തീവെപ്പുണ്ടായത്. ജനല്‍വഴി ഓഫീസിനകത്തേക്ക് പെട്രോളൊഴിച്ച് തീയിട്ട ശേഷം സംഘം ഓടിമറയുകയായിരുന്നു. വിവരമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയാണ് തീയണച്ചത്. പെട്ടെന്ന് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ നാശനഷ്ടമൊന്നുമുണ്ടായില്ല.

സി പി എം പ്രവര്‍ത്തകരാണ് തീവെപ്പിന് പിന്നിലെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. അജാനൂര്‍ മണ്ഡലം എട്ടാംവാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് നാരായണന്‍ ഇതുസംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. പോലീസ് തീവെപ്പ് സംബന്ധിച്ച് അന്വേഷണമാരംഭിച്ചു.

കോണ്‍ഗ്രസ് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ടു

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് മൂലക്കണ്ടം. തീവെപ്പിനെ തുടര്‍ന്ന് മൂലക്കണ്ടത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇടക്കിടെ രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടാകുന്ന മൂലക്കണ്ടത്തെ ക്രമസമാധാനപ്രശ്നങ്ങള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mavungal, Congress-office, Petrol, Fire, CPM, Police, Complaint, Investigation, Congress president, Congress office set on fire.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia