city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹര്‍­ത്താല്‍: ബേഡഡുക്കയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീ­യിട്ടു

ഹര്‍­ത്താല്‍: ബേഡഡുക്കയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീ­യിട്ടു
കുണ്ടംകുഴി: സി.പി.എം ഹര്‍ത്താലിന്റെ ഭാഗമായി ബേഡഡുക്കയില്‍ വ്യാ­പ­ക­മാ­യി അ­ക്രമം നടന്നു. കോണ്‍ഗ്രസ്സി­ന്റെ സ്ഥാ­പ­ന­ങ്ങള്‍­ക്കു നേര്‍­ക്കാ­ണ് അ­ക്ര­മം ഉ­ണ്ടാ­യത്. കുണ്ടംകു­ഴി­യി­ലെ ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് തീ­യി­ട്ട അ­ക്ര­മികള്‍ ജ­ന­ലുകള്‍ അടിച്ചുതകര്‍ത്തു. പെട്രോള്‍ ഒഴിച്ച് ഫൈബര്‍ കസേരകള്‍ക്ക് തീയിട്ടു. ഓഫീസിന്റെ പ്രധാന വാതില്‍ ത­കര്‍­ത്താണ് അക്രമി­കള്‍ അക­ത്ത് ക­ട­ന്നത്.

1996ല്‍ നിര്‍മാണം പൂര്‍ത്തിയാ­ക്കി­യ പാര്‍ട്ടിഓ­ഫീ­സിന് ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതാ­യി നേ­താ­ക്കള്‍ പ­റഞ്ഞു. കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ശാഖാ ഓഫീസിന്റെ ജനാല­കളും കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ജനാലകളും തകര്‍ത്തു. ബേഡഡുക്ക പഞ്ചായത്തിലെ കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ കൊടിമരങ്ങളും നശിപ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറ­ഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ഇ.കുഞ്ഞികൃഷ്ണന്‍ നായര്‍, അഡ്വ. ശ്രീജിത് മാടക്കല്ല്, മണിമോഹന്‍ ചട്ടഞ്ചാല്‍, മാധവന്‍ നായര്‍ പെര്‍ളം, രാജ്കുമാര്‍ പറയംപള്ളം, ഭാസ്­കരന്‍ ചെറുവത്തൂര്‍, രാഘവന്‍ നായര്‍ ചരളില്‍ തുടങ്ങിയ­വര്‍ അ­ക്ര­മം നടന്ന സ്ഥലങ്ങള്‍ സന്ദര്‍­ശിച്ചു.

Keywords: Fire, Congress office, Kundamkuzhi, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia