കോണ്‍ഗ്രസ് ഓഫീസ് ശിലാസ്ഥാപനം നിര്‍വഹിച്ചു
Aug 24, 2012, 17:30 IST
കല്ലകട്ട: ചെങ്കള മണ്ഡലത്തിലെ 1-ാം വാര്‍ഡില്‍ കല്ലകട്ടയില്‍ പുതുതായി നിര്‍മിക്കുന്ന കോണ്‍ഗ്രസ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പു നിര്‍വഹിച്ചു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം. പുരുഷോത്തമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, ബാലകൃഷ്ണ വോര്‍കുടലു, കെ.വി. ദാമോദരന്‍, ഉസ്മാന്‍ കടവത്ത്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പ്രദീപ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.എ. ഇസ്മായില്‍, അച്ചേരി ബാലകൃഷ്ണന്‍, ഖാന്‍ പൈക്ക, റസാഖ്, സി.എച്ച്. അബ്ദുല്ല ഹാജി, കുഞ്ഞി വിദ്യാനഗര്‍, റഫീഖ് നായന്മാര്‍മൂല, അക്ബര്‍ അലി ഹാജി, വൈ. അമീര്‍, വൈ. അഷ്‌റഫ്, രാജേന്ദ്രന്‍ നായര്‍, ഭവാനി ശങ്കര്‍, അഷ്‌റഫ് ബെള്ളൂറടുക്ക, സൈനുദ്ദീന്‍ എടനീര്‍, രത്‌നാകരന്‍, സീത്തമ്മ, പക്കീരന്‍, ദാമോദര്‍, ബാലചന്ദ്രന്‍, കെ.എം. അബ്ബാസ്, പീതാംഭരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് നാല്‍തട്ക്ക സ്വാഗതവും, അബ്ദുര്‍ റസാഖ് നന്ദിയും പറഞ്ഞു.
Keywords: DCC office, Inauguration, K.Veluthambu, Kallakatta, Kasaragod