തുളുനാടന്‍ മണ്ണില്‍ പുതിയ ചരിത്രം കുറിച്ച് കോണ്‍ഗ്രസ് നവോത്ഥാന സന്ദേശ യാത്ര
Sep 21, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 21/09/2016) മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുകയും അതില്‍നിന്നും മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കാലിക സമൂഹത്തില്‍, ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല എന്ന വിളംബരത്തിന്റെ നൂറാം വാര്‍ഷിക ദിനത്തില്‍ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നവോത്ഥാന സന്ദേശ പദയാത്ര ജില്ലയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. കാസര്‍കോട് നിന്നും തൃക്കരിപ്പൂരില്‍ നിന്നും രണ്ടു നവോത്ഥാന സന്ദേശ പദയാത്രകളാണ് ശ്രീനാരായണ ഗുരുവിന്റെ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ട് പ്രയാണം ആരംഭിച്ചത്.
കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച നവോത്ഥാന സന്ദേശ പദയാത്ര കെ പി സി സി നിര്‍വാഹക സമിതി അംഗം പി ഗംഗാധരന്‍ നായര്‍ പദയാത്ര ക്യാപ്റ്റന്‍ ഡി സി സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഡി സി സി ഭാരവാഹികളായ ഹക്കീം കുന്നില്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, സി വി ജെയിംസ്, എം സി പ്രഭാകരന്‍, അഡ്വ. വിനോദ് കുമാര്‍, ഗീതാ കൃഷ്ണന്‍, പി വി സുരേഷ്, കേശവപ്രസാദ് നാണിത്തലു, എ ഗോവിന്ദന്‍ നായര്‍, കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം ഖാലിദ്, കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വാരിജാക്ഷന്‍, കെ പി കുമാരന്‍ നായര്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, രാമപാട്ടാളി, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഹനീഫ് ചേരങ്കൈ, ജി നാരായണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ ഗംഗാധരന്‍, ഡി കെ ടി എഫ് ജില്ല പ്രസിഡന്റ് എ വാസുദേവന്‍, അഡ്വ. ശ്രീജിത്ത് മാടക്കാല്‍, മനാഫ് നുള്ളിപ്പാടി, അര്‍ജുനന്‍ തായലങ്ങാടി, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മുന്‍നിരയില്‍ അണിനിരന്ന നേതാക്കള്‍ക്ക് പിറകെയായി ത്രിവര്‍ണ പതാകയും ഗുരു സൂക്തങ്ങള്‍ ആലേഖനം ചെയ്ത പ്ലകാര്‍ഡുമായി രണ്ടു വരിയായി നീങ്ങിയ, ശുഭ്ര വസ്ത്ര ധാരികള്‍ കണ്ണെത്താദൂരത്തോളം അലകടലായി. ഗുരുസന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ നടത്തിയ നവോത്ഥാന സന്ദേശ യാത്ര തുളുനാടിന്റെ മണ്ണില്‍ എഴുതിച്ചേര്‍ത്തത് പുതിയ ചരിത്രമായിരുന്നു.
Keywords : Congress, Inauguration, Kasaragod, Congress Navodhana Yatra in Kasaragod.