മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടിനെ ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതി; ഡി സി സി സെക്രട്ടറിക്ക് ഷോക്കോസ് നോട്ടീസ്
Dec 24, 2017, 12:20 IST
നീലേശ്വരം: (www.kasargodvartha.com 24.12.2017) സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടിനെ ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയില്‍ ഡി സി സി സെക്രട്ടറിക്ക് കെപിസിസിയുടെ ഷോക്കോസ് നോട്ടീസ്. സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നടന്ന നീലേശ്വരത്തെ കടിഞ്ഞിമൂലയില്‍ നഗരസഭ കൗണ്‍സിലര്‍ എറുവാട്ട് മോഹനനോടൊപ്പം എത്തിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സി രാമചന്ദ്രനാണ് അപമാനിക്കപ്പെട്ടത്.
ഡിസിസി സെക്രട്ടറി മാമുനി വിജയന്‍ തന്നെ ജാതീയമായി അധിക്ഷേപിച്ചുവെന്നവാരോപിച്ച് രാമചന്ദ്രന്‍ കെപിസിസിക്ക് പരാതി നല്‍കുകയായിരുന്നു. സംഭവം ചര്‍ച്ച ചെയ്യാന്‍ നേരത്തെ ഡിസിസി പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നുവെങ്കിലും തീരുമാനമൊന്നും കൈക്കൊണ്ടിരുന്നില്ല. പിന്നീടാണ് മണ്ഡലം പ്രസിഡണ്ട് കെപിസിസിക്ക് പരാതി നല്‍കിയത്.
അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മണ്ഡലം പ്രസിഡണ്ട് ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ സ്ഥലത്തുള്ള നേതാക്കളേയോ സമീപത്തെ നഗരസഭ കൗണ്‍സിലര്‍മാരോടോ വിവരം അറിയിക്കാത്തതാണ് ഡിസിസി സെക്രട്ടറിയെ പ്രകോപിതനാക്കിയത്. ഇതാണ് പരാതിക്ക് ഇടയാക്കിയത്. അതേസമയം രാമചന്ദ്രനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തുവന്നതോടെ പാളയത്തില്‍ പട മുറുകിയിരിക്കുകയാണ്.
പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കുന്നവരെ മണ്ഡലം പ്രസിഡണ്ട് അവഗണിക്കുന്നുവെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.
സേവാദള്‍ ജില്ലാ ചെയര്‍മാന്‍, നോമിനേറ്റ് ചെയ്യപ്പെട്ട ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍, ഐഎന്‍ടിയുസി നേതാക്കള്‍ എന്നിവരെയൊന്നും യോഗത്തിലേക്ക് മണ്ഡലം പ്രസിഡണ്ട് ക്ഷണിക്കാറില്ലെന്നും ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Nileshwaram, CPM, Congress, Complaint, Congress Local President's Complaint against DCC Secretary.
< !- START disable copy paste -->