അനുരഞ്ജന നീക്കങ്ങള്‍ പരാജയപ്പെട്ടു; വലിയ പറമ്പില്‍ വീണ്ടും കോണ്‍ഗ്രസ്-ലീഗ് പോര്‍വിളി
Apr 17, 2017, 10:15 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 17/04/2017) വലിയ പറമ്പ് പഞ്ചായത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും വീണ്ടും കൊമ്പുകോര്‍ക്കുന്നു. റോഡ് പ്രശ്‌നത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വലിയപറമ്പ് മണ്ഡലം കമ്മിറ്റി നടത്തുന്ന ഉപരോധസമരത്തിനെതിരെ ലീഗ് പരസ്യപ്രതികരണവുമായി രംഗത്തുവന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള തുറന്ന പോരിന് കളമൊരുങ്ങിയത്.
യുഡിഎഫിലെ പ്രമുഖ കക്ഷികളായ കോണ്‍ഗ്രസും ലീഗും ജില്ലയിലെ മറ്റുഭാഗങ്ങളില്‍ ഐക്യത്തില്‍ കഴിയുമ്പോള്‍ വലിയപറമ്പില്‍ സ്ഥിതി വ്യത്യസ്തമാണ്. ഏറെക്കാലമായി ലീഗും കോണ്‍ഗ്രസും വലിയപറമ്പ് പഞ്ചായത്തില്‍ കീരിയും പാമ്പുമാണ്. തൃക്കരിപ്പൂര്‍ കടപ്പുറം-രാമന്തളി കടപ്പുറം പി എം ജി എസ് വൈ പദ്ധതി റോഡ് പ്രവൃത്തി ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും വലിയപറമ്പ് പാലംകന്നുവീട് കടപ്പുറം റോഡ് കാലിച്ചാന്‍കാവ് മുതല്‍ കന്നുവീട് സന്നിധാനം വരെ ടാറിങ്ങ് നടത്തുന്നതിന് അനുവദിച്ച തുക വകമാറ്റിയതില്‍ പ്രതിഷേധിച്ചുമാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച ഉപരോധസമരം നടത്തുന്നത്.
എന്നാല്‍ ഈ സമരം അനവസരത്തിലുള്ളതും അനാവശ്യവുമാണെന്നാണ് വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ടും ലീഗ് ജില്ലാകമ്മിറ്റി അംഗവുമായ എം ടി അബ്ദുല്‍ജബ്ബാറിന്റെ പ്രതികരണം. റോഡ് പണി നടത്തുന്നതിനാവശ്യമായ ചരല്‍ മണ്ണ് ലഭ്യമാക്കുന്നതിന് പി കരുണാകരന്‍ എം പി, എം രാജഗോപാലന്‍ എം എല്‍ എ എന്നിവരുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ ഇത്തരമൊരു ഉപരോധസമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനേ ഇടവരുത്തൂവെന്ന് അബ്ദുല്‍ജബ്ബാര്‍ കുറ്റപ്പെടുത്തി.
അബ്ദുല്‍ജബ്ബാറിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. വലിയപറമ്പ് പഞ്ചായത്തില്‍ യുഡിഎഫ് ഭരണമാണെങ്കിലും കോണ്‍ഗ്രസും ലീഗും തമ്മില്‍ ഏറെ നാളായി നല്ല ബന്ധത്തിലല്ല. പഞ്ചായത്ത് ഭരണത്തില്‍ ലീഗ് ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. വലിയപറമ്പ് പഞ്ചായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവില്‍ അനുവദിച്ച തീരദേശറോഡ് വികസനത്തില്‍ ഉള്‍പ്പെടുന്ന തൃക്കരിപ്പൂര്‍ കടപ്പുറം റോഡിന്റെ പ്രവൃത്തി പുനരാരംഭിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
റോഡ് പ്രശ്‌നത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പി കരുണാകരന്‍ എം പിയെയാണ് പ്രത്യക്ഷത്തില്‍ കുറ്റപ്പെടുത്തുന്നതെങ്കിലും ഈ വിഷയത്തില്‍ ലീഗ് താല്‍പ്പര്യം കാണിക്കുന്നില്ലെന്ന പരോക്ഷവിമര്‍ശനവും അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Trikaripur, Congress, Muslim-league, UDF, Road, P.Karunakaran-MP, Tarring, Congress league clash in Valiyaparamb panchayath.