city-gold-ad-for-blogger

കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖ്യമന്ത്രി പാലിക്കുന്ന മൗനം ദുരൂഹം: കെ സുധാകരന്‍

ഉദുമ: (www.kasargodvartha.com 17/10/2016) കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖ്യമന്ത്രി പാലിക്കുന്ന മൗനം ദുരൂഹമാണെന്ന് കെ പി സി സി രാഷ്ടീയ കാര്യ സമിതി അംഗം കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില നിയന്ത്രിക്കാന്‍ പോലീസിന് പരിമിതിയുണ്ടെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായത്തെക്കുറിച്ച് ആഭ്യന്തര വകുപ്പിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി. നിര്‍വാഹക സമിതി അംഗം പി ഗംഗാധരന്‍ നായര്‍, കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദീഖ്, ഡി സി സി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറിമാരായ വി ആര്‍ വിദ്യാസാഗര്‍, വിനോദ്കുമാര്‍ പള്ളയില്‍ വീട്, ഗീതാ കൃഷ്ണന്‍, എ ഗോവിന്ദന്‍ നായര്‍, എസ് സോമന്‍, സത്യന്‍ പൂച്ചക്കാട്, സാജിദ് മൗവ്വല്‍, സുകുമാരന്‍ പൂച്ചക്കാട്, മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, എം പി എം ഷാഫി, വാസു മാങ്ങാട്, ടി രാമകൃഷ്ണന്‍, നേതാക്കളായ അന്‍വര്‍ മാങ്ങാട്, പി ഭാസ്‌ക്കരന്‍ നായര്‍, ബങ്കണ ഹസന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, വി വി കൃഷ്ണന്‍, കെ പി സുധര്‍മ, ബി കൃഷ്ണന്‍, രവീന്ദ്രന്‍ കരിച്ചേരി, മനോഹരന്‍ കീഴൂര്‍, ടി ചന്ദ്രശേഖരന്‍, ശ്രീധരന്‍ മുണ്ടോള്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, സി കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖ്യമന്ത്രി പാലിക്കുന്ന മൗനം ദുരൂഹം: കെ സുധാകരന്‍

Keywords : Udma, Congress, Programme, Inauguration, Meeting, Kasaragod, Pinarayi-Vijayan, K Sudhakaran, Congress leadership camp conducted. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia